ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് എം സി ജോസഫെയ്ന്‍

തിരുവനന്തപുരം: (www.kasargodvartha.com 27.01.2019) കേരളത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങളുടെ സാഹചര്യത്തില്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫെയ്ന്‍ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ലിംഗ വ്യത്യാസമില്ലാത്ത മൗലികാവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ തുല്യനീതി എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും ജോസഫെയ്ന്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. മെമ്പര്‍ സെക്രട്ടറി പി. ഉഷാറാണി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. ദീപ, സീനിയര്‍ സൂപ്രണ്ട് ജെയ്‌മോന്‍ എ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, Top-Headlines, MC Josephine about Fundamental rights
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?