കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: (www.kasargodvartha.com 06.01.2019) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ പിടിയിലായി. കാസര്‍കോട് പള്ളിക്കര ഹദ്ദാദ് നഗര്‍ ബേക്കല്‍കുന്നില്‍ മുനീര്‍ (43), കാസര്‍കോട് മുളിയാര്‍ ബാലനടുക്കത്തെ അഷ്‌റഫ് (28) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതല്‍ അന്വേഷണത്തിനും മറ്റുമായി കസ്റ്റംസിന് കൈമാറി.

ഇവരില്‍ നിന്നും 14,09,139 ഇന്ത്യന്‍ രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍, യൂറോ, പൗണ്ട് എന്നിവ പിടിച്ചെടുത്തു. ശനിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 344 കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. പരിശോധനയില്‍ മുനീറിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ 500 അമേരിക്കന്‍ ഡോളര്‍, 4,500 യൂറോ എന്നിവ പിടികൂടുകയായിരുന്നു. അഷ്‌റഫിന്റെ ബാഗേജില്‍ നിന്നും 2600 യൂറോ, 5,600 പൗണ്ട് എന്നിവയും കണ്ടെത്തുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, 2 held in Karipur airport with Foreign currency
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?