കാസര്‍കോട്ട് ബി.ജെപി പ്രകടനത്തിനിടെ മുഖ്യമന്ത്രിക്ക് നേരെ തെറിവിളി: ഡി.ജി.പിക്ക് പരാതി നല്‍കി
കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്ക് നേരെ തെറിവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ മുബാറക്ക് പുത്തനത്താണിയാണ് ഡി.ജി.പിക്ക് ഇ-മെയില്‍ വഴി പരാതി സന്ദേശം അയച്ചത്. ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അടക്കം പങ്കെടുത്ത പ്രകടനത്തിലാണ് പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നേരെ തെറിവിളി മുദ്രാവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിക്കെതിരെയും ബിജെപി ജില്ലാ പ്രസിഡണ്ടിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.
Powered by Info News For You

Comments
Post a Comment