തിരഞ്ഞെടുപ്പിന് മുന്‍പേ! ശിവരാജ് സിംഗ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിംഗ് എന്നിവര്‍ക്ക് ഉപാദ്ധ്യക്ഷ പദവി നല്‍കി ബിജെപി
ന്യൂഡല്‍ഹി: (11.01.2019 kvartha.com) ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിയ മൂന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കി ബിജെപി. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍ സിംഗ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവര്‍ക്കാണ് പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കിയിരിക്കുന്നത്. മൂവരുടേയും സാന്നിദ്ധ്യം പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ബിജെപിയുടെ ദ്വിദിന ദേശീയ സമിതി യോഗത്തിലാണ് അമിത് ഷാ മൂവരേയും പാര്‍ട്ടി ഉപാദ്ധ്യക്ഷന്മാരായി പ്രഖ്യാപിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
SUMMARY: New Delhi: Ahead of Lok Sabha polls, the BJP Thursday appointed former chief ministers Shivraj Singh Chouhan, Raman Singh and Vasundhara Raje as its vice presidents, bringing its three powerful state leaders into the national politics.
Keywords: National, Politics, BJP
Powered by Info News For You

Comments
Post a Comment