കെ എസ് ആര്‍ ടി സിക്ക് ടിക്കറ്റ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രി എന്തിന് ഇടപെട്ടു? സ്വകാര്യ കമ്പനിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ മന്ത്രിക്കെന്താണ് ഇത്ര താല്‍പര്യം? വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: (www.kvartha.com 30.01.2019) കെ എസ് ആര്‍ ടി സിക്ക് ടിക്കറ്റ് യന്ത്രം വാങ്ങുന്ന കരാറില്‍ മന്ത്രി ഇടപെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്വകാര്യ കമ്പനിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ മന്ത്രിക്കെന്താണ് ഇത്ര താല്‍പര്യമെന്നും എന്തിനാണ് കരാറില്‍ മന്ത്രി ഇടപെട്ടതെന്നും കോടതി ചോദിച്ചു.

ഇലട്രോണിക് ടിക്കറ്റ് യന്ത്രം വാങ്ങാനുള്ള ടെന്‍ഡറില്‍ താല്‍പര്യം പ്രകടിപ്പിച്ച് ഒരു സ്വകാര്യ കമ്പനിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ കെ എസ് ആര്‍ ടി സി എംഡിക്ക് മന്ത്രി കത്തയച്ചിരുന്നു. ഈ കത്തിനെ പരാമര്‍ശിച്ചാണ് മന്ത്രിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചത്.
Kochi, Kerala, News, High Court of Kerala, KSRTC, HC against Transport minister on Intervene of purchase contract

മൈക്രോ എഫക്ട് എന്ന കമ്പനിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കത്ത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെട്ടത്. കത്ത് വെറുതെ നല്‍കിയതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചെങ്കിലും കോടതി അത് വെകവെക്കാതെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ഹര്‍ജിയില്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, High Court of Kerala, KSRTC, HC against Transport minister on Intervene of purchase contract 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?