വനിതാ മതിലിന്റെ പ്രചാരണത്തിനായി ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചു; എം എല്‍ എ യു പ്രതിഭ പെട്ടു, ഒടുവില്‍ പെറ്റിയടിച്ച് തടിയൂരി

ആലപ്പുഴ: (www.kvartha.com 01.01.2019) വനിതാ മതിലിന്റെ പ്രചാരണാര്‍ഥം ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനു യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനു കായംകുളം പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയെത്തി പ്രതിഭ 100 രൂപ പിഴയടച്ചു.

U Prathibha MLA remits Fine, Alappuzha, News, Politics, Police, Case, Police Station, Rally, Kerala

തിങ്കളാഴ്ചയാണു കായംകുളത്തു വനിതാമതില്‍ പ്രചാരണത്തിനായി വനിതകളുടെ സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്. പ്രതിഭ ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഈ പരിപാടിയുടെ ചിത്രങ്ങള്‍ ചൊവ്വാഴ്ച പത്രങ്ങളില്‍ വന്നതോടെയാണു പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമായത്. എംഎല്‍എ രാവിലെ തന്നെ പിഴയടച്ച് കേസ് ഒഴിവാക്കുകയും ചെയ്തു.


Image Credited: Manorama

Keywords: U Prathibha MLA remits Fine, Alappuzha, News, Politics, Police, Case, Police Station, Rally, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?