മദ്യ ലഹരിയില്‍ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു; വിശന്ന് തളര്‍ന്ന് കരഞ്ഞ കുഞ്ഞിന് പാലൂട്ടി വനിതാ പോലീസുകാരി; സോഷ്യല്‍ മീഡിയയില്‍ കയ്യടി
ഹൈദരാബാദ്: (www.kvartha.com 01.01.2019) മദ്യ ലഹരിയില്‍ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു. വിശന്ന് തളര്‍ന്ന് കരഞ്ഞ കുഞ്ഞിന് പാലൂട്ടി വനിതാ പോലീസുകാരി മാതൃകയായി. ഒടുവില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരാളുടെ കൈയ്യില്‍ ഏല്‍പ്പിച്ച് കടന്നുകളഞ്ഞ സ്ത്രീക്ക് സ്വന്തം കുഞ്ഞിനെ പോലീസ് തിരിച്ചേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്. ഒസ്മാനിയ ആശുപത്രിയുടെ സമീപം മദ്യപിച്ച് ലക്കുകെട്ട സ്ത്രീ കൈക്കുഞ്ഞിനെ സമീപത്തുണ്ടായിരുന്ന ആളിനെ ഏല്‍പ്പിച്ച ശേഷം ഉടനെ എത്താമെന്ന് പറഞ്ഞ് കടന്നു കളയുകയായിരുന്നു.
എന്നാല്‍ കുട്ടിയുമായി ഏറെ നേരം കാത്തിരുന്നിട്ടും യുവതി തിരിച്ചെത്തിയില്ല. ഇതിനിടെ കുഞ്ഞ് കരയാനും തുടങ്ങി. ഇതോടെ പരിഭ്രാന്തനായ യുവാവ് നിര്‍ത്താതെ കരയുന്ന കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വിശന്നിട്ടാകാം കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാക്കി ഇയാള്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ച ശേഷം കുഞ്ഞിനെ അഫ്‌സല്‍ഗുഞ്ജ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
രാത്രി ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ രവിചന്ദ്രന്‍ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഭാര്യയെ വിവരം അറിയിച്ചു. തൊട്ടടുത്ത സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് രവീന്ദ്രന്റെ ഭാര്യ പ്രിയങ്ക. പ്രസവത്തെ തുടര്‍ന്ന് ഇവര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. സംഭവം കേട്ടയുടനെ ഇവര്‍ സ്‌റ്റേഷനിലെത്തി കുഞ്ഞിന് മുലയൂട്ടുകയും ചെയ്തു.
വിശപ്പ് മാറിയതോടെ അവള്‍ സ്വസ്ഥമായി ഉറക്കവും തുടങ്ങി. ''ഭര്‍ത്താവ് വിളിച്ചപ്പോള്‍ തന്നെ താന്‍ ഒരു കാബ് ബുക്ക് ചെയ്തു, ഞാനും ഒരു കുട്ടിയുടെ അമ്മയാണ്. വിശന്നിട്ടാവും കുഞ്ഞ് നിര്‍ത്താതെ കരയുന്നതെന്ന് എനിക്ക് മനസ്സിലായി'' പ്രിയങ്ക പറഞ്ഞു. പിന്നീട് കുഞ്ഞിനെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ചഞ്ചല്‍ഗുഡ ഏരിയയില്‍ ഒരു സ്ത്രീ കുഞ്ഞിനെ കാണുന്നില്ല എന്ന് പറഞ്ഞ് കരയുന്നതായി പോലീസിന് വിവരം ലഭിച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായതിനാല്‍ കുഞ്ഞിനെ ഏല്‍പ്പിച്ച സ്ഥലം ഇവര്‍ മറന്ന് പോയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുമായി ആശുപത്രില്‍ എത്തുകയും കുഞ്ഞിനെ തിരിച്ചറിഞ്ഞ ശേഷം ഇവര്‍ക്ക് കൈമാറുകയും ചെയ്തു.
അവധിയിലായിരുന്നിട്ടും ഇത്തരത്തിലൊരു സാഹചര്യത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സത്പ്രവര്‍ത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ ദമ്പദികളെ ആദരിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abandoned By Her Mother, Hyderabad Woman Constable Breastfeeds 2-Month-Old Baby, Hyderabad, News, Lifestyle & Fashion, Police, Social Network, Child, hospital, National.

Powered by Info News For You

Comments
Post a Comment