അന്ത്യോദയ എക്‌സ്പ്രസ് തടഞ്ഞ കേസില്‍ 9 മുസ്ലിം ലീഗ് നേതാക്കള്‍ക്ക് പിഴ ശിക്ഷ
തലശ്ശേരി: (www.kasargodvartha.com 29.01.2019) കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് വെച്ച് തടഞ്ഞ സംഭവത്തില്‍ ഒമ്പത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് പിഴ ശിക്ഷ. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ്) ചാര്‍ജജ് ചെയ്ത കേസിലാണ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കെളോട്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ എന്നിവരെ തലശ്ശേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 2018 ജൂണ്‍ 22നാണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധസമരം സംഘടിപ്പിച്ചത്. ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തിച്ചതിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയെ നേരത്തെ പിഴയടക്കാന്‍ ശിക്ഷിച്ചിരുന്നു.
Also Read:
അന്ത്യോദയ എക്‌സ്പ്രസ്; മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം, എം.എല്‍.എ ചങ്ങല വലിച്ചു, പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് വെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Train, case, Fine, Fine for 9 Muslim League leaders for blocking Andyothaya Express.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Train, case, Fine, Fine for 9 Muslim League leaders for blocking Andyothaya Express.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment