മുഖത്ത് 97 തുന്നലുകള്‍, കാഴ്ചയ്ക്കും തകരാര്‍; വിവാഹം ഉറപ്പിച്ചശേഷം ഉണ്ടായ ആക്‌സിഡന്റില്‍ സര്‍വതും തകര്‍ന്നു; എന്നിട്ടും വിവാഹത്തില്‍ നിന്നും പിന്‍മാറാതെ ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ വിവാഹം കഴിച്ച് നെല്‍സണ്‍ മാതൃകയായി

ദുബൈ: (www.kvartha.com 01.01.2019) മുഖത്ത് 97 തുന്നലുകള്‍, കാഴ്ചയ്ക്കും തകരാര്‍, വിവാഹം ഉറപ്പിച്ചശേഷം ഉണ്ടായ ആക്‌സിഡന്റില്‍ സര്‍വതും തകര്‍ന്നു, എന്നിട്ടും വിവാഹത്തില്‍ നിന്നും പിന്‍മാറാതെ ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ വിവാഹം കഴിച്ച് ഇന്റീരിയര്‍ ഡിസൈനറായ നെല്‍സണ്‍ മാതൃകയായി.

തൃശൂര്‍ സ്വദേശികളായ ജൂലിയറ്റും നെല്‍സണുമാണ് ആക്‌സിഡന്റിനുശേഷം മുഖം ആകെ വികൃതമായിട്ടും ശരീരം മൊത്തം പരിക്കുകളാല്‍ നുറുങ്ങിയിട്ടും പറഞ്ഞുറപ്പിച്ച വാക്കില്‍ നിന്നും പിന്മാറാതെ ഒന്നിച്ചത്. വര്‍ഷങ്ങളായി ഷാര്‍ജയിലായിരുന്നു ജൂലിയറ്റിന്റെ മാതാപിതാക്കള്‍. 2003 ജൂലായ് മൂന്നിനാണ് വിവാഹത്തിന് വാക്കുറപ്പിക്കാന്‍ നെല്‍സണിന്റെ മാതാപിതാക്കളും ബന്ധുക്കളും ജൂലിയറ്റിന്റെ വീട്ടില്‍ ചെന്നത്. അന്ന് രാത്രി ഏഴരമണിയോടെയാണ് ഏവരെയും ഞെട്ടിച്ച് ആ കാറപകടം നടന്നത്.

Inspirational love story of Jjuliet and Nelson, Dubai, News, Accident, Couples, Gulf, Injured, World

ബന്ധുക്കളെ വിളിക്കാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുമ്പോള്‍ ഷാര്‍ജ അല്‍കാന്‍ പാലത്തില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ജൂലിയറ്റിന്റെ പിതാവും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ അപകടത്തില്‍ മരിച്ചു. അമ്മ ലില്ലി, സഹോദരന്‍ ലിജോ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുറേ നാള്‍ വീല്‍ചെയറിലായിരുന്നു ജൂലിയറ്റിന്റെ ജീവിതം.

ആറുമാസം ഫിസിയോ തെറാപ്പിയും വേണ്ടിവന്നു. അപ്പോഴെല്ലാം നെല്‍സണിന്റെ വാക്കുകളാണ് അവള്‍ക്കു കരുത്തായത്. അപകടത്തിനു ശേഷം കൃത്യം ഒരു വര്‍ഷം കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങു നടത്തിയത്. 2004 ജൂലൈ മൂന്നിന് പിതാവിന്റെയും സഹോദരന്റെയും ഓര്‍മച്ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു അത്. പിന്നീട് ഒരാഴ്ചയ്ക്കു ശേഷം പതിനൊന്നിനു വിവാഹവും നടന്നു.

അപകടം നടക്കുമ്പോള്‍ എംബിഎ പഠനത്തിനൊപ്പം എടിഎന്‍ കമ്പനിയില്‍ ജോലിയും ചെയ്യുകയായിരുന്നു ജൂലിയറ്റ്. അപകട ശേഷം ഓര്‍മക്കുറവും മറ്റും സംഭവിച്ചെങ്കിലും ജൂലിയറ്റ് വാശിയോടെ പഠനം തുടര്‍ന്നു. അഞ്ചുവര്‍ഷം കൊണ്ടാണെങ്കിലും പഠനം പൂര്‍ത്തിയാക്കി. ദുബൈയില്‍ നിന്ന് ഷാര്‍ജയിലെ ശാഖയിലേക്ക് ജൂലിയറ്റിന് മാറ്റം നല്‍കി ആദ്യ കമ്പനിക്കാരും സഹായിച്ചു.

പിന്നീട് 2006 ലാണ് പുതിയ കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചത്. 2014 ഏപ്രില്‍ ഒന്നിന് മകളുടെ ജന്മദിന ദിവസമാണ് ഇപ്പോഴത്തെ ജോലി ലഭിച്ചതെന്ന് ജൂലിയറ്റ് പറയുന്നു. മുന്‍പ് ഒരു പാടു പോലുമില്ലായിരുന്നു തന്റെ മുഖത്തെന്ന് അപകടത്തിന്റെ വടുക്കളില്‍ തലോടി ജൂലിയറ്റ് പറഞ്ഞപ്പോള്‍ അതിനല്ലേ സ്‌നേഹത്തിന്റെ ഈ ഔഷധമെന്ന മട്ടില്‍ നെല്‍സണ്‍ അപ്പോഴും അവളുടെ കരം ചേര്‍ത്തു പിടിച്ചു.

ആശുപത്രിക്കിടക്കയില്‍ ബോധത്തിനും അബോധത്തിനും ഇടയിലും ജൂലിയറ്റ് നെല്‍സണിനോട് ഒരേ ഒരു ചോദ്യം മാത്രമായിരുന്നു ചോദിച്ചിരുന്നത്. ഇനിയും തന്നെ വിവാഹം കഴിക്കുമോ എന്ന്. തീര്‍ച്ചയായും എന്ന് നെല്‍സണ്‍ മറുപടി പറഞ്ഞപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാത്തതാണ്.

അപകടത്തില്‍ തുടയെല്ല് തകര്‍ന്നു, വാരിയെല്ലുകള്‍ രണ്ടെണ്ണം ഒടിഞ്ഞു. ഇടതു കൈമുട്ടും തകര്‍ന്നു. മുഖം ആകെ വികൃതമാക്കി 97 തുന്നലുകള്‍ വേണ്ടിവന്നു. കാഴ്ചയ്ക്കും തകരാര്‍ സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞ് മുറിയിലേക്കു മാറ്റിയപ്പോള്‍ ജൂലിയറ്റ് പൂര്‍ണ ബോധത്തോടെ നെല്‍സണിനോടു വീണ്ടും അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു.

എന്നാല്‍ നീ ഇപ്പോഴും സുന്ദരിയാണ് എന്ന മറുപടിക്കൊപ്പം നെല്‍സണ്‍ അവളുടെ കരം ഗ്രഹിക്കുക മാത്രമാണ് ചെയ്തത്. നെല്‍സണിന്റെ മറുപടിയാണ് തന്നെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവന്നതെന്നു അജ്മാന്‍ ലാവന്‍ഡര്‍ ടവറിലെ ഫ് ളാറ്റിലിരുന്ന് ജൂലിയറ്റ് പറയുന്നു.

അച്ഛനും അദ്ദേഹത്തിന്റെ സഹോദരനുമടക്കം നാലുപേര്‍ മരിച്ച അപകടത്തില്‍ നിന്നാണ് ജൂലിയറ്റ് ജീവിത്തിലേക്കു തിരികെ നടന്നത്. 30 ശതമാനം വൈകല്യം ബാധിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ജീവിതം ശരിയാക്കാനുള്ള മനസ്സുറപ്പിന് നെല്‍സണിന്റെ ആ മറുപടി ആണ് തനിക്ക് ഊര്‍ജമായത്. മുഖം നേരേയാക്കാന്‍ പിന്നീട് ഏഴു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. തുടയസ്ഥിക്കു പകരമിട്ട കമ്പി ഇപ്പോഴും ഉണ്ട്.

പക്ഷേ ജീവിതയാത്ര സുഗമമായി മുന്നോട്ടു പോകുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കരംഗ്രഹിച്ചുള്ള ഇരുവരുടെയും യാത്ര പതിന്നാലു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മാന്‍ സയന്‍സ് പ്രൊഫഷണല്‍ സര്‍വീസിലെ ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ് ജൂലിയറ്റ്. നെല്‍സണ്‍ സ്വന്തമായി ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി നടത്തുന്നു. രണ്ടുമക്കള്‍. ആന്റണി(11), ആന്‍ മരിയ(5).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Inspirational love story of Jjuliet and Nelson, Dubai, News, Accident, Couples, Gulf, Injured, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?