ഡിസംബറില്‍ 92 ശതമാനം പരാതികള്‍ക്കും പരിഹാരം കണ്ട് ലേബര്‍ കമ്മീഷണറേറ്റ് കാള്‍സെന്റര്‍
തിരുവനന്തപുരം: (www.kvartha.com 04.01.2019) ഡിസംബര്‍ മാസം ലേബര്‍ കമ്മീഷണറേറ്റിലെ കാള്‍സെന്ററിലെത്തിയ 92 ശതമാനം പരാതികള്‍ക്കും പരിഹാരമായി. കഴിഞ്ഞമാസം ലഭിച്ച 541 അന്വേഷണങ്ങള്‍ അടക്കമുള്ള പരാതികളില്‍ 496 എണ്ണത്തിനും പരിഹാരം കണ്ടു. തൊഴില്‍ സംബന്ധമായ പൊതു വിവരങ്ങള്‍ക്കും, വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്കുമാണ് ആളുകള്‍ കാള്‍സെന്റര്‍ സേവനം ഉപയോഗപ്പെടുത്തിയത്.
ഇതേ കാലയളവില്‍ പതിനാല് പരാതികളാണ് കാള്‍സെന്ററില്‍ ലഭിച്ചത്. ഇതില്‍ കയറ്റിറക്ക് സംബന്ധിച്ച് അഞ്ച് പരാതികളും തൊഴിലുമായി ബന്ധപ്പെട്ട് അഞ്ച് പരാതികളും കുറഞ്ഞ വേതനം നല്‍കാത്തതിന് മൂന്നും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിന് ഒന്നും പരാതികളാണ് ലഭിച്ചത്.
അവധി ദിനങ്ങളിലുള്‍പ്പെടെ കാള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. വേതന വ്യവസ്ഥകള്‍, കയറ്റിറക്ക് കൂലി, ആവാസ്, വേതനസുരക്ഷാപദ്ധതി, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി തൊഴില്‍ സംബന്ധിയായ ഏത് സംശയങ്ങള്‍ക്കും പരാതികള്‍ക്കും കൃത്യമായ മറുപടിയും മാര്‍ഗ നിര്‍ദ്ദേശവും പരിഹാരവും ഇവിടെ നിന്ന് ലഭിക്കും.
കാള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ്. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ സെന്റര്‍ സേവനം ലഭ്യമാണ്. കാള്‍ സെന്റര്‍ നമ്പര്‍ 180042555214

Keywords: Labor call center rectifies 92 % complaints, Thiruvananthapuram, News, Complaint, Holidays, Protection, Salary, Kerala.
Powered by Info News For You

Comments
Post a Comment