പാക്കിസ്ഥാന്‍ ബന്ധമുള്ള ഫലാഹ് ഇന്‍സാനിയത് ഫൗണ്ടേഷന്‍ തീവ്രവാദ ഫണ്ടിംഗ് കേസ്: കാസര്‍കോട്ടടക്കം രാജ്യത്തെ 8 സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ്
കാസര്‍കോട്: (www.kasargodvartha.com 23.01.2019) പാക്കിസ്ഥാന്‍ ബന്ധമുള്ള ഫലാഹ് ഇന്‍സാനിയത് ഫൗണ്ടേഷന്‍ തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് കാസര്‍കോട്ടടക്കം രാജ്യത്തെ എട്ട് സ്ഥലങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സിപിസിആര്‍ഐക്ക് സമീപത്തെ അബ്ദുര്‍ റഹ് മാന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാസര്‍കോട്ടെ പൊതുമേഖല സ്ഥാപനമായ ഭെല്ലിലെ ജീവനക്കാരനാണ്.
ഇയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങളാണ് എന്‍ ഐ എ സംഘം തേടിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ ഇന്റലിജന്‍സിന്റേയോ നോട്ടപ്പുള്ളിയല്ലാത്ത ഒരാളുടെ വീട്ടില്‍ എന്‍ ഐ എയുടെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥരാണ് ജില്ലാ പോലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയ എന്‍ഐഎ സംഘം വൈകിട്ടോടെ മടങ്ങി. ഇവിടെ നിന്നും ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
കൊച്ചി എന്‍ഐഎ ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അബ്ദുര്‍ റഹ്മാന്‍ 26 വര്‍ഷമായി കാസര്‍കോട് ഭെല്ലില്‍ ഡെലിവറി സെക്ഷനില്‍ ഹെല്‍പ്പറായി ജോലി ചെയ്ത് വരികയാണ്. ഇയാളെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളൂവെന്നാണ് ഭെല്ലിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന് മൂന്ന് പെണ്‍മക്കളുണ്ട്. ഒരാള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ്. മറ്റൊരു മകളെ കല്യാണം കഴിച്ച് അയച്ചിരുന്നു. ഇയാളുടെ ബന്ധത്തില്‍ പെട്ട ആര്‍ക്കെങ്കിലും ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. അബ്ദുര്‍ റഹ് മാന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ബാങ്ക് ഇടപാടുകള്‍ നടത്തിയിരിക്കാമെന്ന സംശയത്തിലാണ് എന്‍ ഐ എ എത്തിയതെന്നും കരുതുന്നു.
തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ കുച്ചമന്‍ സിറ്റി ശിക്കാര്‍ റോഡിലെ ഗുല്‍സാര്‍പുര മുഹമ്മദ് ഹുസൈന്‍ മൊലാനി എന്ന ബബ്ലു (43) വിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ബുധനാഴ്ച ഡല്‍ഹി, ഉത്തര്‍ പ്രദേശിലെ ഗോണ്ട, രാജസ്ഥാനിലെ ശിക്കാര്‍, ജയ്പൂര്‍, ഗുജറാത്തിലെ വല്‍സാദ്, സൂറത്, കാസര്‍കോട് എന്നിവിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയത്.
മൂന്ന് വിദേശ സിമ്മുകളടക്കം 26 സിം കാര്‍ഡുകള്‍, 23 മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ, ഏകദേശം രണ്ട് കിലോയോളം സ്വര്‍ണാഭരണങ്ങള്‍, അഞ്ച് മെമ്മറി കാര്‍ഡ്, ഒരു സിഡി, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ ഡ്രൈവ്, ഒരു ഡിവിആര്‍, ഒരു സിപിയു, എട്ട് പാസ്‌പോര്‍ട്ടുകള്‍, ഒമ്പത് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ലാപ്‌ടോപ്പ്, എന്നിവ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തതായി എന്‍ഐഎ വ്യക്താക്കി.
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നടക്കം പണം സ്വീകരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഇതുവരെയായി നാല് പേരെ അറസ്റ്റ് ചെയ്തു. ഗൂഡാലോചന പുറത്തുകൊണ്ടുവരാനും തെളിവുകള്‍ ശേഖരിച്ച് മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുമുള്ള അന്വേഷണം നടന്നുവരികയാണെന്ന് എന്‍ ഐ എ അറിയിച്ചു.
ലഷ്‌കറെ ത്വയിബയുടെ പോഷക സംഘടനയായ ജമാഅത് ദഅവ സ്ഥാപിച്ച സംഘടനയാണ് ലാഹോര്‍ കേന്ദ്രമാക്കിയുള്ള ഫലാഹ് ഇന്‍സാനിയത് ഫൗണ്ടേഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: NIA Raid, Kasaragod, News, Raid, NIA conducts further searches in connection with Falah-i-Insaniyat Foundation (FIF) terror funding case
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment