കൊച്ചി കുറ്റനാട് മംഗളൂരു പൈപ്പ്‌ലൈന്‍ മൂന്നു മാസത്തിനകം; സിറ്റി ഗ്യാസ് 87ശതമാനം ജനങ്ങളിലേക്ക്

തിരുവനന്തപുരം: (www.kvartha.com 28.01.2019) സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചി കുറ്റനാട് മംഗളൂരു പൈപ്പ്‌ലൈനിന്റെ കമ്മിഷനിങ് മൂന്നു മാസത്തിനകം നടത്തുമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ്(പിഎന്‍ജിആര്‍ബി).

ഈ പ്രധാന പൈപ്പ് ലൈനില്‍ നിന്നു ബംഗളൂരുവിലേക്കു പോകുന്ന ശാഖയുടെ കമ്മിഷനിങ്ങും അതിനോടനുബന്ധിച്ചു നടത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ 10-ാം ഘട്ടത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിക്കുന്ന ചടങ്ങിലാണു പിഎന്‍ജിആര്‍ബി അംഗങ്ങളായ സത്പാല്‍ ഗാര്‍ഗ്, കെ.കിട്ടപ്പ എന്നിവര്‍ കമ്മിഷനിങ് വിവരം അറിയിച്ചത്.

Kochi-Mangaluru pipeline work to be ready by 3 months, Thiruvananthapuram, News, Business, Kochi, Inauguration, Alappuzha, Kollam, Kerala

ഒമ്പത് ഘട്ടങ്ങളിലായി രാജ്യത്തെ 86 മേഖലകളില്‍ സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നുണ്ട്.
ഗാര്‍ഹിക, വ്യവസായിക ഉപയോഗങ്ങള്‍ക്കായി പ്രകൃതിവാതകത്തെ പ്രയോജനപ്പെടുത്തുന്ന സിറ്റി ഗ്യാസ് പദ്ധതിയില്‍ 50 മേഖലകളെ കൂടി ഉള്‍പ്പെടുത്തിയുള്ള 10-ാം ഘട്ടം കഴിഞ്ഞ നവംബര്‍ 22 നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

നിലവില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്. 10-ാം ഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പദ്ധതി ആരംഭിക്കും. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നാണു ഈ ജില്ലകളില്‍ സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുക.

എട്ട് വര്‍ഷത്തിനകം ഈ മൂന്ന് ജില്ലകളിലെ പദ്ധതി പൂര്‍ത്തീകരിക്കുകയാണു പിഎന്‍ജിആര്‍ബിയുടെ ലക്ഷ്യം. അതോടെ സംസ്ഥാനത്തെ 76% ഭൂപ്രദേശത്തേക്കും പദ്ധതി വ്യാപിപ്പിക്കാനാകുമെന്നും കേരളത്തിലെ 87% ജനങ്ങള്‍ക്കും സിറ്റി ഗ്യാസ് പദ്ധതി ഉപകാരപ്രദമാകുമെന്നും പിഎന്‍ജിആര്‍ബി അധികൃതര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi-Mangaluru pipeline work to be ready by 3 months, Thiruvananthapuram, News, Business, Kochi, Inauguration, Alappuzha, Kollam, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?