സമ്മാനം കാണാതിരുന്നപ്പോള്‍ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു; ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനമായ 80ലക്ഷം
കരുവാരകുണ്ട് (മലപ്പുറം): (www.kvartha.com 15.01.2019) സമ്മാനം കാണാതിരുന്നപ്പോള്‍ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. ഒടുവില്‍ ഫലം വന്നപ്പോള്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാംസമ്മാനമായ 80ലക്ഷം അടിച്ചിരിക്കുന്നു. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷമാണ് വെള്ളയൂര്‍ കാവുങ്ങല്‍ വടക്കേതില്‍ ശിവദാസനെ(63) തേടിയെത്തിയത്.
ശനിയാഴ്ച നറുക്കെടുപ്പു കഴിഞ്ഞെങ്കിലും വിജയി ആരെന്ന് അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പ്രഖ്യാപനവും വൈകി. കഴിഞ്ഞദിവസമാണ് ടിക്കറ്റ് വാങ്ങിയ ശിവദാസനെ കണ്ടെത്തിയത്. ഫലം വന്നപ്പോള്‍ തന്റെ ടിക്കറ്റിന് 5,000 രൂപയുടെ സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ശിവദാസന്‍ നോക്കിയത്. എന്നാല്‍ സമ്മാനം കാണാതിരുന്നപ്പോള്‍ കാവുങ്ങലിലെ കടയ്ക്കു സമീപം ടിക്കറ്റ് ചുരുട്ടി വലിച്ചെറിയുകയും ചെയ്തു.
എന്നാല്‍ തുവ്വൂരിലാണ് ഒന്നാം സമ്മാനമെന്നറിഞ്ഞപ്പോള്‍ ഞായറാഴ്ച രാവിലെ കടയുടെ പരിസരത്തുനിന്നു കളഞ്ഞ ടിക്കറ്റ് കണ്ടെടുക്കുകയും സൗത്ത് ഇന്ത്യന്‍ ബാങ്ക് കരുവാരകുണ്ട് ശാഖയില്‍ ഏല്‍പിക്കുകയുമായിരുന്നു.
Keywords: Vadakkethil Sivadasan is the winner of Karunya lottery, Malappuram, Lottery, Winner, Result, Prize, News, Kerala.

മാമ്പുഴ ക്രമ്പ് ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ശിവദാസന് ഭാര്യയും രണ്ട് മക്കളുമുണ്ട്. തുവ്വൂര്‍ കെആര്‍കെ ലോട്ടറി ഏജന്റ് കൊടിയത്ത് രാമകൃഷ്ണനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
Keywords: Vadakkethil Sivadasan is the winner of Karunya lottery, Malappuram, Lottery, Winner, Result, Prize, News, Kerala.
Powered by Info News For You

Comments
Post a Comment