ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ലക്‌നൗ:(www.kvartha.com 13/01/2019) ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ബിജെപി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് മറ്റു കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും ഏത് മതേതരകക്ഷിയുമായും ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഗുലാം നബി ആസാദ് അറിയിച്ചു.
2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2014ല്‍ കോണ്‍ഗ്രസ് ജയം രണ്ട് സീറ്റുകളിലേക്കൊതുങ്ങി. എന്നാല്‍ 2009ല്‍ ഡ നേടിയതിലും ഇരട്ടി സീറ്റുകള്‍ 2019ല്‍ നേടുമെന്ന ആത്മവിശ്വാസമാണ് ഗുലാം നബി ആസാദ് പ്രകടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Lucknow, Uttar Pradesh, National, Congress, Congress to contest all 80 seats in UP for 2019 Lok Sabha election

Powered by Info News For You

Comments
Post a Comment