അനധികൃതമായി കടത്താന്‍ ശ്രമിച്ച 760 ചാക്ക് റേഷനരി പിടികൂടി
ചാത്തന്നൂര്‍: (www.kvartha.com 30.01.2019) ദേശീയപാതയിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 760 ചാക്ക് റേഷനരി പാരിപ്പള്ളി പോലീസ് പിടികൂടി. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ദേശീയപാത വഴി മൂന്ന് ലോറികളിലായി അരി കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാരിപ്പള്ളിയില്‍ നിന്ന് ആദ്യ ലോറി പിടികൂടിയ പോലീസ് ഡ്രൈവറെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുക്കട, കാരംകോട് എന്നിവിടങ്ങളില്‍ നിന്ന് മറ്റു ലോറികളും പിടിച്ചെടുത്തു.
തുടര്‍ന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ അരി പരിശോധിച്ച് റേഷനരിയാണെന്ന് ഉറപ്പാക്കി. സംഭവുമായി ബന്ധപ്പെട്ട് പൂവാര്‍ സ്വദേശിയും ഗോഡൗണ്‍ ഉടമയുമായ കാര്‍ത്തികേയന്‍, ലോറി ഡ്രൈവര്‍മാരായ സനില്‍കുമാര്‍ (39), ശിവപ്രസാദ്(42), അനില്‍കുമാര്‍(41) എന്നിവര്‍ക്കെതിരെ കേസെടുത്തു. കാര്‍ത്തികേയന്റെ ഗോഡൗണില്‍ രണ്ട് രൂപയ്ക്കുള്ള റേഷനരി സംഭരിച്ചു പുതിയ ചാക്കില്‍ നിറച്ചു കാലടിയില്‍ എത്തിക്കുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
അവിടെ അരി പോളിഷ് ചെയ്ത് റെഡ് ഓക്‌സൈഡ് ചേര്‍ത്ത് റോസ് അരിയാക്കി അമ്പത് രൂപയ്ക്ക് വിപണിയില്‍ വില്‍പന നടത്തും. കാര്‍ത്തികേയന്റെ പൂവാറിലുള്ള ഗോഡൗണിലും പോലീസും സപ്ലൈ ഓഫീസര്‍മാരും ചേര്‍ന്ന് റെയ്ഡ് നടത്തി. പ്രതികള്‍ക്കെതിരെ എസെന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് അനുസരിച്ച് കേസെടുത്തതായും പിടിച്ചെടുത്ത വാഹനവും അരിയും കലക്ടര്‍ക്ക് കൈമാറുമെന്നും പോലീസ് അറിയിച്ചു.
പാരിപ്പള്ളി എസ്.ഐമാരായ രാജേഷ്, ശ്രീകുമാര്‍, എ.എസ്.ഐമാരായ സുധീര്‍, ദിലീപ്, എസ്.സി.പി.ഒമാരായ രമേഷ്, അഖിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Keywords: Illegally exported ration rise was seized, News, Ration shop, Message, Secret, News, Kollam, Police, Case, Kerala, Business.

Powered by Info News For You

Comments
Post a Comment