കനത്ത സുരക്ഷയില്‍ രാജ്യം 70-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ മുഖ്യാതിഥി
ന്യൂഡല്‍ഹി : (www.kvartha.com 26.01.2019) കനത്ത സുരക്ഷയില്‍ രാജ്യം 70-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡെല്‍ഹിയില്‍ രാവിലെ 9.50നു വിജയ് ചൗക്കില്‍ നിന്നു തുടങ്ങിയ റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യാതിഥി. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ ഒമ്പതുമണിക്ക് ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമര്‍പ്പിച്ചു. തുടര്‍ന്നാണു റിപ്പബ്ലിക് ദിന പരേഡിനു തുടക്കമായത്.
സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകര്‍ന്നു. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുന്നത്. തീവ്രവാദി സംഘടനകളുടെ ഭീഷണി കാരണം ഏകദേശം 25,000 സൈനികരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്.
വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനാണ്. 90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാകും അണിനിരക്കുക. നവോത്ഥാനം പ്രമേയമാക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡില്‍ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന്‍ ആദ്യമായി പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Republic Day Live Updates: Military Might On Display At Rajpath, New Delhi, News, Trending, Prime Minister, Narendra Modi, Republic Day, President, National.

Powered by Info News For You

Comments
Post a Comment