ഡല്‍ഹിയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച 7 പേരില്‍ അഞ്ച് വയസുകാരനും

ന്യൂഡല്‍ഹി: (04.01.2019 kvartha.com) ഡല്‍ഹിയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ അഞ്ച് വയസുകാരനും. ഏഴ് പേരാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഫാക്ടറിയില്‍ കുടുങ്ങിയ എട്ട് പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു ഡല്‍ഹിയിലെ മോത്തി നഗറിലെ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടായത്.

സീലിംഗ് ഫാനുകള്‍ പെയിന്റെ ചെയ്യുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. 8.48ഓടെയാണ് അഗ്‌നിശമന സേനയ്ക്ക് അപകടത്തെ സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നത്. ഉടനെ എട്ടോളം അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

5-Year-Old Among 7 Killed In Gas Cylinder Explosion At Factory In Delhi

രണ്ട് നിലകളാണ് ഫാക്ടറി കെട്ടിടത്തിനുണ്ടായത്. ഫാക്ടറി ഉടമയ്ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു. പതിനഞ്ചോളം പേരെ ഫാക്ടറിയില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും ഏഴ് പേര്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ഫാക്ടറി ഉടമയ്‌ക്കെതിരെ കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "15 persons were rescued and rushed to Acharya Bhikshu hospital in front of me. Later, we got to know that six people including a five-year-old child died," an eye-witness said, according to news agency PTI.

Keywords: National, Blast, Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?