കോര്‍പ്പറേറ്റ് മേഖലയ്ക്ക് മത്സ്യ മേഖലയെ അടിയറവെക്കുന്ന കേന്ദ്ര നയത്തിനെതിരെ 6ന് മത്സ്യത്തൊഴിലാളി രാജ്ഭവന്‍ മാര്‍ച്ച്
കോഴിക്കോട്: (www.kvartha.com 29.01.2019) കോര്‍പ്പറേറ്റ് മേഖലയ്ക്ക് മത്സ്യ മേഖലയെ അടിയറവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ഫെബ്രുവരി ആറിന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കടലിലും കായലിലും കടല്‍ കായല്‍ തീരങ്ങളിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രഥമ അവകാശം സംരക്ഷിക്കാന്‍ വനാവകാശ നിയമത്തിന്റെ മാതൃകയില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കുക, ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള കടലില്‍ പുതിയ കപ്പല്‍ പാതയ്ക്ക് രൂപം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം, മത്സ്യബന്ധന നിരോധന സമയത്ത് തൊഴിലാളികള്‍ക്കായി വരുമാന ഉറപ്പ് പദ്ധതി ആവിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ചിരിക്കുന്ന മേഖലാ ജാഥകള്‍ ഈ മാസം 30ന് എറണാകുളത്ത് ഉദയംപേരൂരില്‍ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, എ.കെ ജബ്ബാര്‍, കെ.ജി ശിവാനന്ദന്‍, ആര്‍ പ്രസാദ്, പി പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fishermen took out a march to the Raj Bhavan on February 6th, Kozhikode, News, Fishermen, Inauguration, March, Press meet, Politics, CPI, Kerala.

Powered by Info News For You

Comments
Post a Comment