മെല്‍ബണില്‍ താരമായി ചാഹല്‍; വാട്ടര്‍ ബോയിയുടെ മാജിക്കില്‍ ഓസ്‌ട്രേലിയ്ക്ക് നഷ്ടമായത് 6 വിക്കറ്റ്

മെല്‍ബണ്‍: (www.kvartha.com 18.01.2019) മെല്‍ബണില്‍ താരമായി യൂസ്വേന്ദ്ര ചാഹല്‍. മൂന്നാം ഏകദിനത്തില്‍ ഓസിസിന്റെ ആറു വിക്കറ്റ് ആണ് ചാഹല്‍ വീഴ്ത്തിയത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 231 റണ്‍സ് ആണ് വിജയലക്ഷ്യം. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.

സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യയുടെ വാട്ടര്‍ ബോയ് ആയിരുന്നു യുസ്‌വേന്ദ്ര ചാഹല്‍. കൈക്കുഴ സ്പിന്‍ ദ്വയത്തിലെ രണ്ടാമന്‍ കുല്‍ദീപ് യാദവിനു വേണ്ടി ആദ്യ രണ്ടു മല്‍സരങ്ങളിലും വഴിമാറിക്കൊടുക്കേണ്ടി വന്നവന്‍. ബാറ്റിങ്ങില്‍ രവീന്ദ്ര ജഡേജയ്ക്കുള്ള മേല്‍ക്കൈയുടെ മറവില്‍ ടീമില്‍ പന്ത്രണ്ടാമനായി മാറിയ താരം.

IND vs AUS 3rd ODI: Chahal enters record books with six-wicket haul against Australia, Sports, Cricket, Cricket Test, Australia, Trending, World

എന്നാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച അവസരം ചാഹല്‍ ശരിക്കങ്ങ് വിനിയോഗിച്ചു. ഏകദിനത്തില്‍ തന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത ചാഹല്‍, ഓസീസ് മണ്ണില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന്റെ റെക്കോര്‍ഡ് കയ്യാളുന്ന ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന് ഒപ്പമെത്തുകയും ചെയ്തു.

രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് പതിവിലേറെ റൺ‌സ് വഴങ്ങിയതോടെയാണ് മൂന്നാം മൽസരത്തിൽ ചാഹലിന് അവസരം ലഭിച്ചത്. താരതമ്യേന നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കുള്ള മടങ്ങിവരവ് ഇരട്ട വിക്കറ്റുകളോടെയാണ് ചാഹൽ ആഘോഷിച്ചത്. ഭുവനേശ്വർ കുമാർ തുടക്കത്തിൽ ഏൽപ്പിച്ച ഇരട്ട ആഘാതത്തിനു ശേഷം ഓസീസ് തിരിച്ചുവരുമ്പോഴായിരുന്നു ചാഹലിന്റെ അവതാരം.

ആദ്യ രണ്ട് ഏകദിനത്തിലും സംഭവിച്ചതിനു സമാനമായി ഓപ്പണർമാർ മടങ്ങിയശേഷം മാർഷ്–ഖവാജ സഖ്യം ഇക്കുറിയും അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഓസീസിനായി രക്ഷകവേഷം കെട്ടുന്നു. ആദ്യ രണ്ട് ഏകദിനത്തിലും തുടക്കത്തിലെ തകർച്ചയ്ക്കുശേഷം മികച്ച സ്കോറിലേക്കെത്താൻ ഓസീസിനെ പ്രാപ്തമാക്കിയ ഈ കൂട്ടുകെട്ട് അപകടകരമായി വളരുമ്പോഴാണ് ചാഹൽ ഇരട്ടപ്രഹരവുമായി എത്തിയത്.

ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (58), മാര്‍ക്കസ് സ്‌റ്റോയിനിസ് (10), റിച്ചാഡ്‌സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്. മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ അജിത്ത് അഗാര്‍ക്കറിനൊപ്പം ഇതോടെ ചാഹലും സ്ഥാനം പിടിച്ചു.

നേരത്തെ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് ഓപ്പണര്‍മാരെ മടക്കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്‌സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി.

ആദ്യ ഓവറില്‍ തന്നെ യുസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാന്‍ ഖ്വാജയെയും ഷോണ്‍ മാര്‍ഷിനെയുമാണ് ആദ്യ ഓവറില്‍ തന്നെ ചാഹല്‍ പുറത്താക്കിയത്. ഷോണ്‍ മാര്‍ഷിനെ ചാഹലിന്റെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒരു പന്തിനു ശേഷം ഖ്വാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ചാഹല്‍, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.

മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത മാര്‍ഷ് ഖ്വാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്‌ലെയ്ഡില്‍ കളിച്ച ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ടീമില്‍ ഇടം ലഭിച്ച വിജയ് ശങ്കര്‍, ഇന്ത്യയ്ക്കായി അരങ്ങേറി. അഡ്‌ലെയ്ഡില്‍ തല്ലു വാങ്ങിയ മുഹമ്മദ് സിറാജിനു പകരമായാണ് വിജയ് ശങ്കറിന്റെ വരവ്. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്‌വേന്ദ്ര ചാഹലും ടീമില്‍ ഇടംപിടിച്ചു.

ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാല്‍ വെള്ളിയാഴ്ചത്തെ മത്സരമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക. ജേസണ്‍ ബെഹ്‌റെന്‍ഡോഫിനു പകരം സ്റ്റാന്‍ലേക്കും സ്പിന്നര്‍ നഥാന്‍ ലിയോണിനു പകരം ആദം സാംപയും ടീമില്‍ ഇടംനേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IND vs AUS 3rd ODI: Chahal enters record books with six-wicket haul against Australia, Sports, Cricket, Cricket Test, Australia, Trending, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?