ഭാഗ്യശാലി എത്താതെ ലോട്ടറിയടിച്ച് സര്‍ക്കാരിന് കിട്ടിയത് 663 കോടി

കൊച്ചി: (www.kvartha.com 30.01.2019) സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതുവഴി കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 663 കോടി രൂപ. ഈ തുക ട്രഷറിയിലേക്ക് മാറ്റിയെന്നാണ് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.

സമ്മാനത്തിന് അര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 2010 ജനുവരി ഒന്നു മുതല്‍ 2018 സപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സമ്മാനര്‍ഹമായ 2826 ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി 663,96,79,914 രൂപയാണ് ജേതാക്കള്‍ക്ക് നഷ്ടമായത്.

Kerala's golden goose: Inside the gigantic lottery business worth over Rs 663 Crore, Kochi, News, Lottery, Business, Kerala

2012 ലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത്, 371 എണ്ണം. ആ വര്‍ഷം വിതരണം ചെയ്യാതെ മിച്ചം വന്നത് 48,88,08,850 രൂപ. ഏറ്റവും കുറവ് ടിക്കറ്റുകള്‍ ഹാജരാക്കാതിരുന്നത് 2011ല്‍ 132 എണ്ണം. 23,36,48,130 രൂപ ആ വര്‍ഷവും ലാഭിച്ചു. എന്നാല്‍ ഈ തുക പ്രത്യേകം അക്കൗണ്ടിലേക്ക് മാറ്റി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ടിക്കറ്റുകള്‍ ഹാജരാക്കാത്തത് കൂടാതെ ചില ടിക്കറ്റുകളില്‍ സമ്മാനവിതരണവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാലും പണം നല്‍കിയിട്ടില്ല. സമ്മാനത്തിന് അര്‍ഹമായ ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. 2010 ജനുവരി ഒന്നു മുതല്‍ 2018 സപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ സമ്മാനര്‍ഹമായ 2826 ടിക്കറ്റുകള്‍ ഹാജരാക്കാത്തതു വഴി 663,96,79,914 രൂപയാണ് ജേതാക്കള്‍ക്ക് നഷ്ടമായത്.


Keywords: Kerala's golden goose: Inside the gigantic lottery business worth over Rs 663 Crore, Kochi, News, Lottery, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?