ബിക്കിനി ക്ലൈമ്പര്‍ ഗിഗി വൂവിന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം; മരണം പര്‍വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണ്


തായ് വാന്‍: (www.kvartha.com 22.01.2019) ബിക്കിനി ക്ലൈമ്പര്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തയായ ഗിഗി വൂവി(36)ന് പര്‍വതാരോഹണത്തിനിടയില്‍ വീണ് ദാരുണാന്ത്യം. പര്‍വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു ഗിഗി വു മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25 ദിവസമായി ഒറ്റയ്ക്കുള്ള ട്രക്കിംഗിനിടെയാണ് മരണം സംഭവിച്ചത്.

തായ് വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരിക്കേറ്റതു മൂലം ചലിക്കാന്‍ സാധിക്കുന്നില്ലെന്ന് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെയും അടിയന്തര രക്ഷാപ്രവര്‍ത്തന സേനയേയും അറിയിച്ചിരുന്നു. വീഴ്ചയില്‍ കാലിനു ഗുരുതരമായി പരിക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ഗിഗി. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം അപകടം പിടിച്ചതും ദുഷ്‌കരവുമായി.

"Bikini Climber", Famous For Selfies On Peaks, Dies After Ravine Fall, Social Network, Accidental Death, Dead Body, Lifestyle & Fashion, Media, Report, Phone call, World.

28 മണിക്കൂറിനു ശേഷമാണു രക്ഷാപ്രവര്‍ത്തകര്‍ക്കു ഗിഗിയുടെ അടുത്തെത്താനായത്. മൂന്നു തവണ ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും ഗിഗിയെ കണ്ടെത്താനായില്ല. മലയിടുക്കില്‍ വളരെയധികം മഞ്ഞും തണുപ്പുമായിരുന്നു. എയര്‍ ലിഫ്റ്റ് വഴി മലയിടുക്കില്‍നിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൃതദേഹം അപകടസ്ഥലത്തു നിന്ന് വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

കൊടുംതണുപ്പില്‍ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെര്‍മിയ മൂലമാണു ഗിഗി മരണപ്പെട്ടതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഗിഗിയുടെ ഫെയ്‌സ്ബുക് പേജില്‍ ലോകമെങ്ങുമുള്ള ആരാധകരുടെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്.

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു. താന്‍ കീഴടക്കുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം ബിക്കിനി സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും കുറിപ്പുകളും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു മുപ്പത്താറുകാരിയായ ഗിഗിയുടെ പതിവ്.

നാലു കൊല്ലത്തിനുള്ളില്‍ നൂറോളം മലമുനമ്പുകളില്‍ കയറിയതായി ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെല്‍ഫി പകര്‍ത്താന്‍ മാത്രമായി മലകള്‍ കയറുന്നതെന്നും ചിത്രങ്ങള്‍ മനോഹരമല്ലേയെന്നും ഗിഗി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കുത്തനെയുള്ള മലനിരകള്‍ നിറഞ്ഞ മേഖലയാണ് തായ് വാന്‍. മൂവായിരം മീറ്ററോളം ഉയരമുള്ള മലനിരകള്‍ ധാരാളമുള്ള രാജ്യത്ത് സ്ഥിരമായി കുറഞ്ഞ കാലാവസ്ഥയാണ്. മഞ്ഞു മൂടിയത് കാരണം ഗിഗിയുടെ മൃതശരീരം വീണ്ടെടുക്കാന്‍ സമയമേറെ വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Bikini Climber", Famous For Selfies On Peaks, Dies After Ravine Fall, Social Network, Accidental Death, Dead Body, Lifestyle & Fashion, Media, Report, Phone call, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?