മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 60 കാരന്‍ കത്തിച്ചാമ്പലായി



(www.evisionnews.co) മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 60 കാരന്‍ കത്തിച്ചാമ്പലായി. രാജസ്ഥാനിലെ ചിറ്റോര്‍ഗഡിലാണ് സംഭവം. കിഷോര്‍ സിങ് എന്നയാള്‍ക്കാണ് ദാരുണാന്ത്യം. മൊബൈല്‍ ഫോണ്‍ പോക്കറ്റില്‍ വെച്ച് കിടുന്നുറങ്ങിയ കിഷോര്‍ രാത്രി 2.30ഓടെ ഉറക്കമുണര്‍ന്ന സമയത്താണ് മൊബൈല്‍ പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിച്ചതോടെ വസ്ത്രിത്തിന് തീപിടിക്കുകയും ശരീരത്തിന് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏത് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആണ് കത്തിയതെന്ന് വ്യക്തമല്ല.

അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവ ശ്രദ്ധിക്കുക:

-തലയണക്ക് കീഴില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ വെച്ച് ഉറങ്ങരുത്
-ഒരിക്കലും ഒരു ഷര്‍ട്ട് അല്ലെങ്കില്‍ വെസ്റ്റിലെ നെഞ്ച് പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ഇടരുത്.
-അര്‍ധരാത്രിയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിനിടരുത്.
-പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ മൊബൈല്‍ ഫോണിനടുത്തോ ചാര്‍ജറിനടുത്തോ വെയ്ക്കരുത്.
-ഡ്യൂപ്ലിക്കേറ്റ് ചാര്‍ജര്‍ ഉപയോഗിക്കരുത്.
-ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഉപയോഗിക്കരുത്.
-നേരിട്ടുള്ള സൂര്യ പ്രകാശം തട്ടുന്ന രീതിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യരുത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?