ആരാധനാലയത്തിനു മുന്നില്‍ പന്നിയിറച്ചി അവശിഷ്ടങ്ങള്‍ തള്ളി സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; 5 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്താപുരം: (www.kasargodvartha.com 22.01.2019) ആരാധനാലയത്തിനു മുന്നില്‍ പന്നിയിറച്ചി അവശിഷ്ടങ്ങള്‍ തള്ളി സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച അഞ്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. നവീന്‍ കര്‍വി (24), ശ്രീധര്‍ കര്‍വി (25), രാഘവേന്ദ്ര കര്‍വി (23), രവിചന്ദ്ര (34), നാഗരാജ് (28) എന്നിവരെയാണ് ബൈന്ദൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ബൈന്ദൂരിലെ ഒരു ആരാധനാലയത്തിന് മുന്നിലാണ് സംഘം പന്നിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ തള്ളിയത്.
അര്‍ദ്ധരാത്രി ബൈക്കിലെത്തിയ സംഘം ഇറച്ചി അവശിഷ്ടങ്ങള്‍ തള്ളുന്നത് സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്. രവിചന്ദ്രയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Severed legs, ears of pig found in front of mosque - five held, Mangalore, news, Crime, Politics, Police, arrest, enquiry, court, Remand, National.

Powered by Info News For You

Comments
Post a Comment