ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടുനേര്‍ച്ചയ്ക്കും ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ 5ലക്ഷം രൂപ വരെ പിഴ, ആറുമാസം തടവും

തൃശൂര്‍: (www.kvartha.com 28.01.2019) ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടുനേര്‍ച്ചയ്ക്കും ഇനിമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ആരാധനാലയങ്ങളിലെ ഭക്ഷണ - പ്രസാദ വിതരണം രജിസ്‌ട്രേഷനില്ലാതെ നടത്താന്‍ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടു. രജിസ്‌ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് അഞ്ചു ലക്ഷം രൂപ പിഴയോ ആറു മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്.

ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകമാണ്. കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേര്‍ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്.

Registration mandatory for Prasadam Oottu, Thrissur, News, Religion, Politics, Temple, Kerala

പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാര്‍ഥങ്ങളും രജിസ്‌ട്രേഷന്റെ പരിധിയില്‍പ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

തൃശൂര്‍ ജില്ലയിലെ യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ജനുവരി 30ന് 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന് 100 രൂപയാണ് ഒരുവര്‍ഷത്തെ ഫീസ്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയുമടക്കം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരും സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്...

*പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം.

*പ്രസാദ നിര്‍മാണത്തിനുവേണ്ടി വാങ്ങുന്ന അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചുവയ്ക്കണം.

*അന്നദാനം, ലഘുഭക്ഷണ വിതരണം, ജലവിതരണം എന്നിവയും ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Registration mandatory for Prasadam Oottu, Thrissur, News, Religion, Politics, Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?