ഒരു കെ എസ് ആര്‍ ടി സി ബസിന് 5 കണ്ടക്ടര്‍മാര്‍! കോടതിക്ക് പോലും അത്ഭുതം? കണക്കില്‍ സുതാര്യത വേണമെന്നും കോര്‍പറേഷന്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി
കൊച്ചി: (www.kvartha.com 22.01.2019) കെ എസ് ആര്‍ ടി സിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ടും സര്‍വീസുകള്‍ സുഗമമായി നടക്കുന്നില്ലേ എന്ന് ഹൈക്കോടതിയുടെ ചോദ്യം. ഒരു ബസിന് അഞ്ച് കണ്ടക്ടര്‍മാര്‍ എന്നനിലയില്‍ കോര്‍പറേഷനില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് കെ എസ് ആര്‍ ടി സി കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും കണക്കില്‍ സുതാര്യത വേണമെന്നും കോര്‍പറേഷന്‍ ആരെയാണ് ഭയക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം ജോലി നഷ്ടപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. 480 രൂപ ദിവസ വേതനം നല്‍കി താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൊണ്ട് ദീര്‍ഘകാലം ജോലി എടുപ്പിച്ച് കെ എസ് ആര്‍ ടി സി നടപടി ചട്ടവിരുദ്ധമാണ്. സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരായ നടപടിയാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കെ എസ് ആര്‍ ടി സിക്ക് ശക്തമായ താക്കീത് കോടതി നല്‍കിയത്. ഇനി വരുന്ന ഒഴിവുകള്‍ പി എസ് സിയെ അറിയിക്കും.
Keywords: High Court Criticized KSRTC, Kochi, News, KSRTC, High Court, Supreme Court of India, Case, Kerala.

പുന:ക്രമീകരണം കെ എസ് ആര്‍ ടി സിയില്‍ നടന്നുവരികയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ കോടതിയെ ബോധിപ്പിച്ചു. കേസില്‍ വാദം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: High Court Criticized KSRTC, Kochi, News, KSRTC, High Court, Supreme Court of India, Case, Kerala.
Powered by Info News For You

Comments
Post a Comment