ശബരിമലയില്‍ 51യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍


(www.evisionnews.co) ശബരിമലയില്‍ 51 സ്ത്രകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് ശേഷം പിന്നീട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയെന്നായിരുന്നു ഇതുവരെ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, സുപ്രീം കോടതിയില്‍ അറിയിച്ചത് അനുസരിച്ച് 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.

അതേസമയം, ബിന്ദു, കനകദുര്‍ഗ്ഗ എന്നിവര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ദര്‍ശനം നടത്തിയ 51 യുവതികള്‍ക്കും സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദര്‍ശനം നടത്തിയവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?