ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 18.01.2019) ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ബിന്ദുവും കനകദുര്‍ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
ദര്‍ശനം നടത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നല്‍കിയത്. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പെടെയുള്ള രണ്ട് പേജുള്ള പട്ടികയാണ് നല്‍കിയത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ശബരിമലയിലെത്തുന്നവര്‍ക്കു സുരക്ഷ നല്‍കുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോള്‍ ഇതു തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിര്‍ദേശം. ശബരിമല തീര്‍ഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേര്‍ ശബരിമലയിലെത്തിയെന്ന വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്.
നേരത്തേ ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.
Keywords: SC directs Kerala government to provide security to women who entered Sabarimala temple, New Delhi, News, National, Sabarimala, Sabarimala Temple, Supreme Court of India, Religion, Government.

കേരളത്തില്‍നിന്നുള്ള ആരുടെയും പേരു വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് എത്തിയ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യുവതികളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം വാദിച്ചു. അതേസമയം എതിര്‍ഭാഗത്തിന്റെ വാദത്തെ ഖണ്ഡിച്ച് കൊണ്ട് എത്രപേര്‍ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാല്‍ തന്നെ പേരുവിവരങ്ങളോ പട്ടികയോ സുപ്രീം കോടതി പരിശോധിച്ചില്ല.
ശബരിമലയിലെത്തുന്നവര്‍ക്കു സുരക്ഷ നല്‍കുന്നുണ്ടെന്നു സംസ്ഥാനം അറിയിച്ചപ്പോള്‍ ഇതു തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിര്‍ദേശം. ശബരിമല തീര്‍ഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേര്‍ ശബരിമലയിലെത്തിയെന്ന വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്.
നേരത്തേ ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.
അതേസമയം ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
Keywords: SC directs Kerala government to provide security to women who entered Sabarimala temple, New Delhi, News, National, Sabarimala, Sabarimala Temple, Supreme Court of India, Religion, Government.
Powered by Info News For You

Comments
Post a Comment