51 യുവതികളുടേതെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ അടിമുടി ദുരൂഹത; ലിസ്റ്റിലുള്ള പല സ്ത്രീകള്‍ക്കും 50 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്ന വിവരം പുറത്ത്
ന്യൂഡല്‍ഹി: (www.kvartha.com 19.01.2019) സുപ്രീംകോടതിയുടെ യുവതീ പ്രവേശന വിധിക്ക് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടേതെന്ന് അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ അടിമുടി ദുരൂഹത.
ലിസ്റ്റിലുള്ള പല സ്ത്രീകള്‍ക്കും 50 വയസില്‍ കൂടുതല്‍ പ്രായമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് സംഭവം വിവാദമായത്. ലിസ്റ്റില്‍ തങ്ങളുടെ പ്രായം കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ചില സ്ത്രീകള്‍ ചാനലുകള്‍ക്ക് മുന്നില്‍ എത്തി പറഞ്ഞതോടെ സര്‍ക്കാര്‍ ആകെ വെട്ടിലായിരിക്കയാണ്. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ പ്രായം തെളിയിക്കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വേണമെന്നിരിക്കെ, പലരുടെയും പ്രായത്തില്‍ വ്യത്യാസം വന്നതിലാണ് ദുരൂഹത.
അതേസമയം ലിസ്റ്റില്‍ ഒരു പുരുഷന്റെ പേരും കടന്നു കൂടി. ചെന്നൈ തുണ്ടളം സ്വദേശി പരംജ്യോതി ( 47 ) സ്ത്രീ എന്ന് രേഖപ്പെടുത്തിയാണ് ഓണ്‍ലൈനില്‍ അപേക്ഷിച്ചതെന്ന് വ്യക്തമായി. അതേസമയം അബദ്ധം പറ്റിയതാണെന്ന് അയാള്‍ പറഞ്ഞു.
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ 51പേരുടെ പട്ടിക സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂവിനുള്ള ഓണ്‍ലൈന്‍ അപേക്ഷകളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണെന്നും നേരിട്ട് ദര്‍ശനം നടത്തിയവര്‍ വേറെയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കനകദുര്‍ഗയ്ക്കും ബിന്ദുവിനും പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ ദര്‍ശനം നടത്തിയ എല്ലാ യുവതികള്‍ക്കും അതു ബാധകമാക്കിയെന്ന് സര്‍ക്കാരിനു വേണ്ടി അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി.പ്രകാശും അറിയിച്ചു. 50 വയസില്‍ താഴെയുള്ള 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന്റെ രേഖകള്‍ സമര്‍പ്പിക്കുന്നതായും ഇരുവരും പറഞ്ഞു. സര്‍ക്കാര്‍ വാദത്തെ അയ്യപ്പ ഭക്തരുടെ സംഘടനയുടെ അഭിഭാഷകരായ മാത്യു നെടുമ്പാറ, എം.ആര്‍. അഭിലാഷ്, വി.കെ. ബിജു തുടങ്ങിയവര്‍ എതിര്‍ത്തു.
അതേസമയം യുവതികളുടെ പേരും വയസും വിലാസവും സംസ്ഥാനവും അടങ്ങിയ ലിസ്റ്റില്‍ മലയാളികള്‍ ഇല്ല. തമിഴ്‌നാട് (25), ആന്ധ്ര (20), തെലങ്കാന (3), കര്‍ണാടക, ഗോവ, പുതുച്ചേരി (ഒന്നു വീതം) എന്നിങ്ങനെയാണ് ലിസ്റ്റ്. ആറുപേര്‍ ഒഴികെ എല്ലാവര്‍ക്കും 45 വയസില്‍ കൂടുതലുണ്ട്.
പട്ടികയുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം ഡി.ജി.പിയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും കോടതി സ്വീകരിച്ചില്ല. ഓണ്‍ലൈനില്‍ അപേക്ഷിച്ച 16 ലക്ഷം പേരില്‍ 7,564 പേര്‍ 1,050 പ്രായപരിധിയിലുള്ള സ്ത്രീകളായിരുന്നു. 11 പേര്‍ക്ക് 49 വയസുമുണ്ട്. ഡിജിറ്റല്‍ സ്‌കാന്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇതില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നത്.
സര്‍ക്കാര്‍ ലിസ്റ്റ് സമര്‍പ്പിച്ച ശേഷം സുപ്രീംകോടതിയിലെ ചില അഭിഭാഷകരുമായി ഫോണില്‍ ബന്ധപ്പെട്ട പലരും 50നു മുകളില്‍ പ്രായമുണ്ടെന്നാണ് പറഞ്ഞത്. ആന്ധ്ര നെല്ലൂര്‍ സ്വദേശി പത്മാവതിയുടെ പ്രായം ലിസ്റ്റില്‍ 45 ആണെങ്കിലും യഥാര്‍ത്ഥത്തില്‍ 60 വയസുണ്ട്. 43 വയസു പറയുന്ന ആന്ധ്രയിലെ ശ്രീകാകുളം സ്വദേശി ചിന്തയ്ക്ക് 52 വയസാണ്. 53കാരിയായ വിശാഖപട്ടണം സ്വദേശി ചക്രമ്മയുടെ പ്രായം ലിസ്റ്റില്‍ 45 എന്നാണ്. 43 വയസെന്ന് ലിസ്റ്റില്‍ പറഞ്ഞ കലാവതിക്ക് 52 വയസുണ്ട്.. 53 വയസുള്ള ചെന്നൈ സ്വദേശി ഷീലയുടെ പ്രായം ലിസ്റ്റില്‍ 48 ആണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala flaunts list of 51 women who entered Sabarimala temple, with many a slip, New Delhi, News, Women, Supreme Court of India, Report, Channel, Sabarimala, Sabarimala Temple, Trending, Controversy, Kerala.

Powered by Info News For You

Comments
Post a Comment