ഷോപ്പിംഗ് മാളില്‍ വെച്ച് അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയയാള്‍ക്ക് 5000 ദിര്‍ഹം പിഴ ചുമത്തി
അജ്മാന്‍:(www.kvartha.com 13/01/2019) ഷോപ്പിംഗ് മാളില്‍ വെച്ച് അനുമതിയില്ലാതെ യുവതികളുടെ ദൃശ്യം പകര്‍ത്തിയയാള്‍ക്ക് പിഴ ചുമത്തി. അനുമതിയില്ലാതെ രണ്ട് യുവതികളുടെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് അയ്യായിരം ദിര്‍ഹമാണ് പിഴ വിധിച്ചത്. അജ്മാനിലെ ചൈനാ മാളിലാണ് സംഭവം.
മാള്‍ സന്ദര്‍ശിക്കുകയായിരുന്ന തങ്ങളുടെ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തുന്നതായി കണ്ടതിനെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതികള്‍ നേരത്തേ സന്ദര്‍ശിച്ച മാളുകളില്‍ നിന്നടക്കം ഏഴോളം വീഡിയോകള്‍ ഇയാള്‍ പകര്‍ത്തിയതായി മനസിലായി. ഇതോടെ യുവതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് ഇയാളുടെ മൊബൈല്‍ പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഷോപ്പിംഗ് മാള്‍ ചിത്രീകരിച്ചപ്പോള്‍ യുവതികള്‍ അകപ്പെടുകയായിരുന്നെന്നു പ്രതി വാദിച്ചെങ്കിലും കോടതി പിഴ ചുമത്തി. പൊതു സ്ഥലങ്ങളില്‍ മറ്റുള്ളവരുടെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പലരെയും കുഴപ്പങ്ങളില്‍ ചാടിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് അടുത്തിടെ ഒരു സ്ത്രീക്ക് ഒരു ലക്ഷത്തി അമ്പതിനായിരം ദിര്‍ഹം പിഴ വിധിച്ചിരുന്നു. യുഎഇ ഫെഡറല്‍ നിയമം 5/2012 പ്രകാരം മറ്റുള്ളവരുടെ ദൃശ്യം അനുമതിയില്ലാതെ പകര്‍ത്തുന്നത് ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Ajman, UAE, Gulf, Police, Complaint, Man gets Dh5,000 fine after taking videos in UAE mall

Powered by Info News For You

Comments
Post a Comment