ചേറ്റുക്കുണ്ട് സംഭവം: 500 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.co): ചേറ്റുക്കുണ്ട് സംഭവത്തില്‍ അഞ്ഞൂറ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു. മൂന്ന് കേസുകളിലായിട്ടാണ് അഞ്ഞൂറു പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. അഞ്ചു പൊലിസ് വാഹനങ്ങള്‍ തകര്‍ത്തതിനും എസ്.ഐ വിനോദ് കുമാറിനെ അക്രമിച്ചതിനും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ബേക്കല്‍ പൊലിസ് കേസെടുത്തത്. അതിനിടെ കനത്ത പൊലിസ് സന്നാഹമാണ് ചേറ്റുക്കുണ്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട് എ.എസ്.പി ശില്‍പ ഐ.പി.എസിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് സന്നാഹമാണ് ബേക്കലിലുള്ളത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, കാഞ്ഞങ്ങാട് പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. സുനില്‍കുമാര്‍, ചീമേനി എസ്.ഐ എം.ഇ രാജഗോപാല്‍, ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിനെ വ്യന്യസിച്ചിരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?