റോഡില്‍ ടയറിട്ട് കത്തിക്കല്‍, പോലീസിനു നേരെ കൈയ്യേറ്റം; 50 പേര്‍ക്കെതിരെ കേസ്, ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 04.01.2019) റോഡില്‍ ടയറിട്ട് കത്തിക്കുകയും തടയാനെത്തിയ പോലീസിനു നേരെ കൈയ്യേറ്റം നടത്തുകയും ചെയ്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ മുഖ്യപ്രതിയായ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മൊറത്തണയിലെ നവീനെ (22)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

മൊറത്തണയിലെ കിരണ്‍ രാജ്, വത്സരാജ്, കീര്‍ത്തന്‍, നീരജ് തുടങ്ങിയ 50 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൊറത്തണയില്‍ വെച്ചാണ് സംഭവം. റോഡില്‍ ടയറിട്ട് കത്തിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും തടയാനെത്തിയ പോലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Harthal, Manjeshwaram, Attack against Police; One arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?