5 വയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 74 കാരന് 10 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

കാസര്‍കോട്:(www.kasargodvartha.com 31/01/2019) അഞ്ച് വയസുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 74 കാരനെ 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പനത്തടി എരിഞ്ഞിലങ്കോട്ടെ വടക്കേപറമ്പില്‍ ജോസഫ് എന്ന തങ്കച്ചനെ (74)യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

News, Kasaragod, Kerala, Molestation, Police-station, Accused, Imprisonment for Molestation case accused


2015 ജൂണ്‍ ഏഴിന് രാവിലെ 10.30 നും 12 മണിക്കും ഇടയില്‍ പ്രതി ജോസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ.് അന്നത്തെ വെള്ളരിക്കുണ്ട് സി ഐയായിരുന്ന ടി പി സുമേഷാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Molestation, Police-station, Accused, Imprisonment for Molestation case accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?