സംഘര്‍ഷ ഭൂമിയായി ബന്തിയോട്; 5 ഓട്ടോറിക്ഷകളും 3 ബൈക്കുകളും 4 കാറുകളും അടക്കം തകര്‍ക്കപ്പെട്ടത് നിരവധി വാഹനങ്ങളും കടകളും, പരിക്കേറ്റ് പോലീസുകാരടക്കം നിരവധി പേര്‍ ആശുപത്രിയില്‍, ഉപ്പളയില്‍ വെള്ളിയാഴ്ച ഉച്ചവരെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും

ഉപ്പള: (www.kasargodvartha.com 03.01.2019) സംഘര്‍ഷ ഭൂമിയായി ബന്തിയോട്. അഞ്ച് ഓട്ടോറിക്ഷകളും മൂന്ന് ബൈക്കുകളും നാലു കാറുകളും അടക്കം നിരവധി വാഹനങ്ങളും കടകളുമാണ് തകര്‍ക്കപ്പെട്ടത്. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഉച്ചവരെ ഉപ്പളയില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.
ഉപ്പള ബന്തിയോട്, ബായാര്‍, ബേക്കൂര്‍, സോങ്കാല്‍, പ്രതാപ് നഗര്‍, കുബണൂര്‍ എന്നിവിടങ്ങളിലാണ് വ്യാപക അക്രമം അരങ്ങേറിയത്. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഖദീജ ട്രേഡേഴ്സ് ഉടമ യുസഫ് (32), ബന്തിയോട്ടെ വി.കെ മൂസ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടകള്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തതിലൂടെ 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Attack, Assault, Top-Headlines, Uppala, Clash in Bandiyod; Many vehicles attacked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?