ക്ഷണിക്കാതെ കല്യാണത്തിനെത്തി ഓസിന് പുട്ടടിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കി; 5 മാസത്തിനിടെ 18 വിവാഹവീടുകളില്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍

തളിപ്പറമ്പ്: (www.kvartha.com 29.01.2019) ക്ഷണിക്കാതെ കല്യാണത്തിനെത്തി ഓസിന് പുട്ടടിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ കൗമാരക്കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം നിഡുവാലൂരിലെ ഒരു വിവാഹവീട്ടില്‍ മോഷണം നടത്തുന്നതിനിടെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 17കാരനാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ പിടിയിലായത്.

അഞ്ച് മാസത്തിനിടെ 18 വിവാഹവീടുകളില്‍ മോഷണം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തലശ്ശേരി, മട്ടന്നൂര്‍, മാട്ടൂല്‍, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം നടന്നത്. സ്‌കൂള്‍ അവധിദിവസങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വിദ്യാര്‍ത്ഥി റോഡരികിലെ വിവാഹവീട്ടില്‍ കയറും. വരന്റെ വീട്ടില്‍ നിന്നാണെങ്കില്‍ വധുവിന്റെ വീട്ടിലേക്ക് പോകുന്നവരോടൊപ്പം പോയി തിരക്ക് മുതലെടുത്ത് മോഷണം നടത്തുകയാണ് പതിവ്. പണം, ക്യാമറ, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ മോഷ്ടിച്ചതായി കണ്ടെത്തി.

നിഡൂവാലൂരിലെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി ഭക്ഷണം കഴിച്ച ശേഷം അകത്തെ മുറിയിലേക്ക് കയറുകയും പണം മോഷ്ടിച്ച ശേഷം അവിടെയുണ്ടായിരുന്ന എടിഎം കാര്‍ഡ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുറിയിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പുറത്തേക്കോടി. അതുവഴി വന്ന ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. കൗമാരക്കാരന്‍ ധരിച്ച ടി ഷര്‍ട്ടിന്റെ നിറം മനസിലാക്കിയ നാട്ടുകാരില്‍ ചിലര്‍ പിന്തുടരുകയും ഈ സമയം അവിടെയെത്തിയ ഡിവൈഎസ്പിയെ വിവരമറിയിക്കുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്ത് വിട്ടു. എല്ലാ ഞായറാഴ്ചകളിലും തളിപ്പറമ്പ് പോലീസ് സ്റ്റേഷനുകളിലെത്തി കൗണ്‍സിലിംഗിന് വിധേയമാകാന്‍ നിര്‍ദേശിച്ചതിന് ശേഷമാണ് വിട്ടയച്ചത്.



Keywords: Kerala, News, Kannur, kasaragod, wedding, Robbery, Teenage boy held during robbery attempt 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?