ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി 4 യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു

കോട്ടയം: (www.kvartha.com 11.01.2019) ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി നാലു യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു ഇവരുടെ ലക്ഷ്യം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

നേരത്തെ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ശബരിമലയില്‍ മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശിനി അഡ്വ. ബിന്ദുവും എത്തിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. യുവതികള്‍ ശബരിമലയില്‍ എത്തിയതില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു. കേരളത്തിലാകമാനം സ്ഥിതിഗതികള്‍ താറുമാറാകാന്‍ ഈ സംഭവം കാരണമായി. ആദ്യം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറിയ ഇവര്‍ക്ക് രണ്ടാംതവണയാണ് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞത്.

4 women move to travelling Sabarimala, Kottayam, News, Sabarimala Temple, Women, Trending, Protesters, Harthal, Kerala.

ഇവര്‍ക്ക് പിന്നാലെ പത്തോളം യുവതികള്‍ സന്നിധാനത്ത് എത്തിയതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.


Keywords: 4 women move to travelling Sabarimala, Kottayam, News, Sabarimala Temple, Women, Trending, Protesters, Harthal, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?