പോലീസ് ജീപ്പ് ആക്രമിച്ച കേസില്‍ 4 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

മാന്നാര്‍:(www.kvartha.com 06/01/2019) പോലീസ് ജീപ്പ് ആക്രമിച്ച കേസില്‍ നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മാന്നാറില്‍ പോലീസ് ജീപ്പ് ആക്രമിച്ച കുരട്ടിക്കാട് നന്ദനത്തില്‍ രമേശന്‍ (38), സരോവരത്തില്‍ രാഹുല്‍ (28), കുരട്ടിശ്ശേരി തെക്കും തളിയില്‍ വിഷ്ണുപ്രസാദ് (24), ബുധനൂര്‍ എണ്ണക്കാട് ലക്ഷം വീട് കോളനിയില്‍ മണിക്കുട്ടന്‍ (33), എന്നിവരെയാണ് മാന്നാര്‍ പോലീസ് പിടികൂടിയത്.

News, Kerala, Police, attack, Arrest, Sangparivar activists arrested for police jeep attack case


കേസിലെ യഥാക്രമം എട്ട് മുതല്‍ 11 വരെയുള്ള പ്രതികളാണിവര്‍. നവംബര്‍ 19ന് പുലര്‍ച്ചെയാണ് സംഭവം. തലേദിവസം രാത്രി ശബരിമലയില്‍ ഹരിവരാസനത്തിന് ശേഷം അയ്യപ്പ സ്തുതിഗീതങ്ങള്‍ പാടിയവര്‍ക്കു നേരെ പോലീസ് പ്രകോപനപരമായ രീതിയില്‍ പെരുമാറിയെന്നാരോപിച്ച് പോലീസ് സ്‌റ്റേഷനുകളിലേക്ക് നാമജപ ഘോഷയാത്ര നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതിനു ശേഷമാണ് ട്രാഫിക് പോലീസിന്റെ ടാറ്റാ സുമോ വാനിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ക്കപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് സംഭവ ദിവസം തന്നെ സംഘ്പരിവാര്‍ നേതാക്കളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. 30 ലധികം പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, attack, Arrest, Sangparivar activists arrested for police jeep attack case 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?