ഓരോ ഗോള്‍ നേടുമ്പോഴും താരങ്ങള്‍ക്ക് നേരെ ചെരുപ്പേറും കുപ്പിയേറും; അബുദാബിയില്‍ യുഎഇയെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലിലേക്ക്; ഖത്തറിനിത് മധുരപ്രതികാരം
അബുദാബി: (www.kvartha.com 29.01.2019) വിവിധ അറേബ്യന്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നിലനില്‍ക്കെ അബുദാബിയില്‍ യുഎഇക്കെതിരെ ഏഷ്യാ കപ്പ് സെമി ഫൈനലിനിറങ്ങിയ ഖത്തര്‍ മധുരപ്രതികാരവുമായി ഫൈനലിലേക്ക്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുഎഇയെ തകര്‍ത്തുവിട്ടത്. ഓരോ ഗോള്‍ നേടുമ്പോഴും താരങ്ങള്‍ക്ക് കാണികളുടെ ചെരുപ്പേറും കുപ്പിയേറും നടന്നു.
22ാം മിനുട്ടില്‍ തുടങ്ങിയ ഗോളടി ഇഞ്ചുറി ടൈമില്‍ ആണ് അവസാനിച്ചത്. ഖത്തറിന് വേണ്ടി ഭോലേം ഖോഖി, അല്‍മോസ് അലി (37''), ഹസന്‍ അല്‍ ഹയ്‌ദോസ് (80'), ഹാമിദ് ഇസ്മാഈല്‍ (90+3') എന്നിവര്‍ വലകുലുക്കി.
കാണികളുടെ അധിക്ഷേപവും ആക്രമണവും സഹിച്ച് കളിച്ചുകൊണ്ടിരുന്ന ഖത്തര്‍ താരങ്ങള്‍ക്ക് കളിയവസാനിക്കാറായാപ്പോള്‍ യുഎഇ താരങ്ങളെയും സൂക്ഷിക്കേണ്ട അവസ്ഥയായിരുന്നു. 91ാം മിനുട്ടില്‍ ഖത്തര്‍ താരത്തെ ആക്രമിച്ചതിന് യുഎഇയുടെ ഇസ്മാഈല്‍ അഹമ്മദിനെ റഫറിക്ക് ചുവപ്പുകാര്‍ഡ് കാണിക്കേണ്ടിവന്നു.
ഗോളാരവം മുഴക്കുമ്പോഴും കോര്‍ണര്‍ കിക്ക് എടുക്കാന്‍ വരുമ്പോഴുമെല്ലാം താരങ്ങള്‍ക്ക് വെള്ളക്കുപ്പികളും ചെരുപ്പേറും നടന്നു. വെള്ളിയാഴ്ച യുഎഇ സമയം വൈകീട്ട് ആറ് മണിക്ക് ജപ്പാനുമായാണ് ഫൈനല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, Qatar, Football, Sports, Semi-final: Qatar 4-0 UAE, Qatar wins 2019 AFC Asian cup semi final against UAE; ready to face finals

Powered by Info News For You

Comments
Post a Comment