തന്റെ പിതാവ് ആത്മഹത്യ ചെയ്തതല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും 4 വയസുകാരിയുടെ മൊഴി

ബുലന്ദ്ശഹര്‍: (www.kvartha.com 22.01.2019) തന്റെ പിതാവ് ആത്മഹത്യ ചെയ്തതല്ലെന്നും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും നാലു വയസുകാരിയുടെ മൊഴി. ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനായി കൊണ്ടുപോയി.

ബുലന്ദ്ശഹര്‍ സ്വദേശിയായ സന്തോഷ് രാഘവി(31) ന്റെ മരണമാണ് കൊലപാതകമാണെന്ന് മകള്‍ മൊഴി നല്‍കിയിരിക്കുന്നത്. സെക്ടര്‍ 93ലെ വാടക വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമത സന്തോഷ് രാഘവിനെ ടെറസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Four-year-old witnesses father’s murder in Noida, alerts family who thought he killed himself, Suicide, News, Dead Body, Local-News, Police, Crime, Criminal Case, hospital, Case, Daughter, National.

ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന സന്തോഷിനു നാലുവയസുള്ള മകളും രണ്ടു വയസുള്ള മകനുമുണ്ട്. മരണാനന്തര ചടങ്ങിനിടെയാണ് രണ്ടു പുരുഷന്മാരെത്തിയാണ് അച്ഛനെ കൊന്നതെന്ന സത്യം മകള്‍ ബന്ധുക്കളെ അറിയിച്ചത്. ഏഴുവര്‍ഷം മുമ്പാണ് മമതയും സന്തോഷും വിവാഹിതരായത്.

മരണാന്തര ചടങ്ങുകള്‍ക്കായി സന്തോഷിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകവെ നാലുമയസുകാരിയായ മകള്‍ അമ്മ മമതയോടാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന കാര്യം പറഞ്ഞതെന്ന് സന്തോഷിന്റെ ആന്റി സീമ റാണ പറയുന്നു.

മകള്‍ പറയുന്നത് ഇങ്ങനെയാണ്;

ശനിയാഴ്ച വൈകുന്നേരം അച്ഛന്‍ തന്നെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതിനിടെ രണ്ടു അങ്കിള്‍ വീട്ടിലെത്തിയെന്നും തുടര്‍ന്ന് ഇവര്‍ സന്തോഷിനു മദ്യം നല്‍കിയശേഷം മര്‍ദിക്കുകയായിരുന്നുവെന്നും പറയുന്നു. വന്നവരില്‍ ഒരാള്‍ തടിച്ചും മറ്റൊരാള്‍ മെലിഞ്ഞും ആണ്. ഇതില്‍ മെലിഞ്ഞ ആളാണു സന്തോഷിനെ മുകളിലേക്കു കൊണ്ടുപോയി ദുപ്പട്ട കൊണ്ട് ടെറസില്‍ തൂക്കിയതെന്നും മകള്‍ പറഞ്ഞു.

ഈ സംഭവങ്ങളൊക്കെ കാണാനിടയായ മകള്‍ പേടിച്ച് മുറിയില്‍ ഒളിച്ചിരിക്കുകയും പിന്നീട് ബോധംകെടുകയുമായിരുന്നു. ഇതോടെ കൊലപാതക വിവരം ബുലന്ദ് ശഹര്‍ പോലീസിനെ അറിയിക്കുകയും മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുകയുമായിരുന്നു.

അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ് പി വൈഭവ് കൃഷ്ണ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four-year-old witnesses father’s murder in Noida, alerts family who thought he killed himself, Suicide, News, Dead Body, Local-News, Police, Crime, Criminal Case, hospital, Case, Daughter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?