മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസും 'ഭായ് ഭായ്' ; 45 സീറ്റുകളില്‍ ധാരണയായി

മുംബൈ: (www.kvartha.com 14.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എന്‍സിപിയും കോണ്‍ഗ്രസും. മഹാരാഷ്ട്രയില്‍ ഇരുവരും തമ്മില്‍ 45 സീറ്റുകളില്‍ ധാരണയായി.

ആകെയുള്ള 48 സീറ്റുകളില്‍ 45 സീറ്റുകളുടെ കാര്യത്തിലും ധാരണയായതായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു.

Sharad Pawar Says NCP-Cong Deal Done on 45 of 48 Lok Sabha Seats in Maharashtra, No Truck With MNS. Mumbai, News, Politics, Election, Maharashtra, Lok Sabha, Congress, NCP, Maharashtra, BJP.

സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമെടുക്കാനായി രാഹുല്‍ ഗാന്ധിയുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശരത് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് ഇനി ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളതെന്നും അതും ഉടന്‍ പരിഹരിക്കുമെന്നും പവാര്‍ അറിയിച്ചു.

അതേസമയം, നവനിര്‍മാണ്‍ സേനയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ പവാര്‍ തള്ളിക്കളയുകയും ചെയ്തു. ഉത്തര്‍പ്രദേശിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും ബിജെപി വിരുദ്ധ സഖ്യം ഉണ്ടാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sharad Pawar Says NCP-Cong Deal Done on 45 of 48 Lok Sabha Seats in Maharashtra, No Truck With MNS. Mumbai, News, Politics, Election, Maharashtra, Lok Sabha, Congress, NCP, Maharashtra, BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?