പോലീസ് ടിപ്പര്‍ ലോറിയിലെത്തി ചീട്ടുകളി സംഘത്തെ സാഹസികമായി പിടികൂടി; 45 പേര്‍ അറസ്റ്റില്‍, 35,000 രൂപ പിടിച്ചെടുത്തു

കുമ്പള: (www.kasargodvartha.com 29.01.2019) ചീട്ടുകളി സംഘത്തെ പോലീസ് ടിപ്പര്‍ ലോറിയിലെത്തി സാഹസികമായി പിടികൂടി. സംഭവത്തില്‍ 45 പേര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച സന്ധ്യയോടെ കുമ്പള ശാന്തിപ്പള്ളത്തുവെച്ചാണ് സംഘം പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 35,000 രൂപ പിടിച്ചെടുത്തു.
Kumbala, Police, Tipper lorry, Gambling, Arrest, Kasaragod, News, Gambling: 45 arrested.

എഎസ്പി ഡി ശില്‍പ്പയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചീട്ടുകളി സംഘത്തെ വലയിലാക്കാന്‍ അതിസാഹകസികമായി പുറപ്പെട്ടത്. പോലീസുകാര്‍ വേഷം മാറി കളിക്കാനെന്ന വ്യാജേന ടിപ്പര്‍ ലോറിയില്‍ എത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഡീഷണല്‍ എസ്‌ഐ ബബീഷ്, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ലക്ഷ്മി നാരായണന്‍, ശ്രീജിത്ത്, രാജേഷ് മാവുങ്കാല്‍, ചെറിയാന്‍ ജോണ്‍, അജിത്, സുമേഷ്, ഷിജു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Police, Tipper lorry, Gambling, Arrest, Kasaragod, News, Gambling: 45 arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?