കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4,199 പേരുടെ ജീവനുകള്‍


കേരളം (www.evisionnews.co): കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 4,199പേരുടെ ജീവനുകള്‍. വിവിധ അപകടത്തില്‍ 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും ഇപ്പോള്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 2017ല്‍ 29,733 പേര്‍ക്കും 2016ല്‍ 30,100 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിടത്താണ് ഇപ്പോള്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. 2016 മുതല്‍ 2018 വരെയുള്ള മൂന്നു വര്‍ഷത്തെ കണക്കെടുത്താല്‍ ഈ കാലയളവില്‍ 91,444 പേര്‍ക്കാണു വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റത്. 

കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് (365 പേര്‍) ആലപ്പുഴ ജില്ലയിലാണ്. മലപ്പുറവും (361) പാലക്കാടും (343) തിരുവനന്തപുരം റൂറലും (333) ആണ് തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 187 പേര്‍ ഈ കാലയളവില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞു. 73 മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത വയനാട് ജില്ലയിലാണു ഏറ്റവും കുറവ് മരണമുണ്ടായത്. 2017 ലും ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരണമടഞ്ഞത് ആലപ്പുഴയില്‍ തന്നെയായിരുന്നു. ഈ കാലയളവില്‍ 407 പേരാണ് ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. 

2017ല്‍ മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയായിരുന്നു തൊട്ടുപിന്നിലുണ്ടായിരുന്നത്. തിരുവനന്തപുരം നഗരത്തില്‍ 172പേരാണ് 2017ല്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. 68 പേര്‍ മരിച്ച വയനാട് തന്നെയായിരുന്നു ആ വര്‍ഷവുംഏറ്റവും പിന്നില്‍. 2016-ല്‍ 402 പേര്‍മരണപ്പെട്ട മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. എറണാകുളം റൂറലില്‍ 367പേരും പാലക്കാട് ജില്ലയില്‍ 366പേരും ആലപ്പുഴ ജില്ലയില്‍ 356 പേരും തിരുവനന്തപുരം റൂറലില്‍ 351പേരും 2016ല്‍ വാഹനാപകടത്തില്‍ മരിച്ചിരന്നു. ഇക്കാലയളവില്‍ തിരുവനന്തപുരം നഗരത്തില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 180പേരായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?