ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം; 40,000 കോളജുകളില്‍ സീറ്റ് വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: (www.kvartha.com 16.01.2019) ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടി, ഐ.ഐ.ഐ.ടി, എന്‍.ഐ.ടി, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. 40,000 കോളജുകളിലും 900 സര്‍വ്വകലാശാലകളിലുമാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക.
സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശങ്ങളെ ബാധിക്കാത്ത വിധമായിരിക്കും. സാമ്പത്തിക സംവരണം സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.സിയും ഉടന്‍ ഉത്തരവിറക്കും. സാമ്പത്തിക നീതിയും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനമാണിതെന്നും ജാവദേക്കര്‍ പറഞ്ഞു.
ഇതുകൂടാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഏഴാം ശമ്പളപരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സാങ്കേതിക ഡിഗ്രി തല സ്ഥാപനങ്ങളിലെ അക്കാഡമിക് ജീവനക്കാര്‍ക്കും ബാധകമാക്കിയതായി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഇതുവഴി കേന്ദ്രസര്‍ക്കാരിന് 12.41.78 കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുമ്പോഴുള്ള 2016 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കുടിശികയുടെ പകുതി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 10% EWS Reservation for Private and Public Institutions From Session 2019: Prakash Javadekar, New Delhi, News, Education, Technology, Minister, University, Salary, National.

Powered by Info News For You

Comments
Post a Comment