ചെന്നൈയ്ക്ക് സമീപം കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന്റെ മൃതദേഹം കണ്ടെത്തിയത് 400 കിലോമീറ്റര്‍ അകലെ ആന്ധ്രയില്‍!

തിരുവള്ളൂര്‍(തമിഴ്‌നാട്): (12.01.2019 kvartha.com) വീടിന് സമീപത്തുവെച്ച് വാഹനാപകടത്തില്‍ അകപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത് 400 കിമീ അകലെ ആന്ധ്രയില്‍. തിരുവള്ളൂര്‍ ജില്ലയില്‍ ചെന്നൈയ്ക്ക് സമീപം പണ്ടുരില്‍ വെച്ചാണ് സുധാരകന്റെ ബൈക്കിലേയ്ക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. സിപ്‌കോട്ടിലെ ജീവനക്കാരനായ സുധാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തില്‍ വേറിട്ട സുധാകരന്റെ വലതുകാല്‍ റോഡില്‍ കിടന്നു. ശരീരം തെറിച്ച് അതുവഴി കടന്നുപോയ ട്രക്കിലും ചെന്ന് വീണു. ബൈക്കില്‍ ഇടിച്ച കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ക്ക് വേര്‍പ്പെട്ട കാല്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് സുധാകരന്റെ മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

National, Accident, Tamilnadu

പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഇതിനിടെ ആന്ധ്രയിലെ കുര്‍നൂലില്‍ എത്തിയ ട്രക്കില്‍ വലതുകാല്‍ നഷ്ടമായ മൃതദേഹം കണ്ടെത്തി. ഡ്രൈവറാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആന്ധ്ര പോലീസ് തമിഴ്‌നാട് പോലീസിന് വിവരം കൈമാറി.

സുധാകരന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The body of a man from Tamil Nadu’s Thiruvallur, who met with a fatal accident near his house, was found 420 kilometres away in Andhra Pradesh. Sudhakar, who was riding a bike was hit by a car at Pandur in Thiruvallur district near Chennai on Wednesday and the biker’s body was found in Kurnool, Andhra Pradesh on Thursday.

Keywords: National, Accident, Tamilnadu 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?