ബ്രസീല്‍ അണക്കെട്ട് ദുരന്തം; മരണം 40 കവിഞ്ഞു, 300 ഓളം പേര്‍ ഇപ്പോഴും കാണാമറയത്ത്, തകര്‍ന്നത് 42 വര്‍ഷം പഴക്കമുള്ള ഡാം
ബ്രസീലിയ: (www.kasargodvartha.com 27.01.2019) ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള അണക്കെട്ട് തകര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 40 കവിഞ്ഞു. 42 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് തകര്‍ന്നത്. ഡാമില്‍ നിന്നും ഒഴുകിയെത്തിയ ചെളിയില്‍ 300 ഓളം പേരെ കാണാതായി. ആയിരത്തോളം പേര്‍ ഭവനരഹിതരായതായാണ് റിപോര്‍ട്ടുകള്‍. പ്രദേശത്തെ റോഡ്, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയെല്ലാം ചെളിയില്‍ മുങ്ങി.
ഹെലികോപ്റ്ററും, മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണ് വിവരം.
വാലെ കമ്പനിക്കു കീഴിലുള്ള ഖനിത്തൊഴിലാളികളാണ് കാണാതായവരില്‍ ഏറെയും. അപകടത്തില്‍ 170 പേരെ ഇതുവരെ രക്ഷിച്ചതായും ഇതില്‍ 23 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, World, news, Trending, 40 People Dead and Over 200 Missing After Brazilian Dam Collapse
< !- START disable copy paste -->
ഹെലികോപ്റ്ററും, മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയെങ്കിലും ആകുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, World, news, Trending, 40 People Dead and Over 200 Missing After Brazilian Dam Collapse
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment