എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന മുംബൈയിലെ കുടുംബം സഞ്ചരിച്ച കാറുകള്‍ കറന്തക്കാട്ട് തടഞ്ഞുനിര്‍ത്തി അടിച്ചു തകര്‍ത്തു; 4 പേര്‍ പിടിയിൽ, കല്ലേറ് നടത്തി തിരിച്ചുപോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ടു, രണ്ടംഗ സംഘം ഓടിരക്ഷപ്പെട്ടു, ബൈക്ക് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 03.01.2019) എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന മുംബൈയിലെ കുടുംബം സഞ്ചരിച്ച കാറുകള്‍ കറന്തക്കാട്ട് ഒരു സംഘം തടഞ്ഞുനിര്‍ത്തി തകര്‍ത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നും കാസര്‍കോട് താജ് ഹോട്ടലില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബം സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളാണ് സംഘം അടിച്ചു തകര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

അതേസമയം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ വ്യാപാര സ്ഥാപനത്തിനു നേരെ കല്ലേറ് നടത്തി തിരിച്ചുപോകുന്നതിനിടെ ബൈക്ക് അപകടത്തില്‍പെട്ടു. ബൈക്കിലുണ്ടായിരുന്ന രണ്ടംഗ സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാത്രിയും കറന്തക്കാട് വെച്ച് ഒരു ഇന്നോവ കാറിനു നേരെ കല്ലേറുണ്ടായിരുന്നു. ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ അക്രമം അഴിച്ചുവിടുകയാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Harthal, Harthal: Car attacked in Karanthakkadu
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?