ഹര്‍ത്താല്‍ ദിനത്തില്‍ കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ 3 ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: (www.kvartha.com 08.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ മൂന്ന് ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോള്‍ കൈപ്പുഴ പുത്തന്‍വീട്ടില്‍ ടിഞ്ചു പത്മനാഭന്‍, ഇരിങ്ങോള്‍ ആലടി കലേഷ് രവീന്ദ്രന്‍ നായര്‍, ഇരിങ്ങോള്‍ ചെമ്മായത് അഖില്‍ അശോകന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Perumbavoor, Ernakulam, Kerala, News, BJP, RSS, Arrest, Harthal, 3 arrested on assault case

പെരുമ്പാവൂര്‍, ഇരിങ്ങോള്‍ പ്രദേശത്ത് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇവര്‍. പൊതുമുതല്‍ നശിപ്പിക്കുകയും കടകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ഇരിങ്ങോള്‍ കാവിനു സമീപമുള്ള സിപിഎം, ഡിവൈഎഫ്‌ഐ കൊടിമരങ്ങള്‍ തകര്‍ക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ പ്രദേശത്ത് ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍എസ്എസ് ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Perumbavoor, Ernakulam, Kerala, News, BJP, RSS, Arrest, Harthal, 3 arrested on assault case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?