പെങ്ങളുടെ 3 വയസുള്ള മകളെ കാമദാഹത്തിനുപയോഗിച്ച അമ്മാവന്‍.. ഏഴുവയസുകാരിയോട് കാമദാഹം തീര്‍ക്കുന്ന എഴുപത്തഞ്ചുകാരനായ മുത്തശ്ശന്‍; ശ്രദ്ധിക്കേണ്ടത് അമ്മമാരാണ്
കൂക്കാനം റഹ് മാന്‍
(www.kvartha.com 30.01.2019) കൊച്ചുകുഞ്ഞുങ്ങളോട് ചിലര്‍ കാണിക്കുന്ന ക്രൂരത വായിക്കുകയും അറിയുകയും ചെയ്യുമ്പോള്‍ മനസ്സ് പിടക്കുന്നു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുബാലികമാരെ ലൈംഗികാസ്വാദനത്തിന് ഇരകളാക്കുന്ന അവസ്ഥ എത്ര ഭീതിദായകമാണ്. കേരളത്തിന് പുറത്ത് ഇത്തിരിപ്പോരുന്ന പെണ്‍കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടു പോയി ഹോര്‍മോന്‍ കുത്തിവെച്ച് ശാരീരിക വളര്‍ച്ച വരുത്തി ലൈംഗിക വ്യാപാരത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വാര്‍ത്തകള്‍ കാണാറുണ്ട്. അത്തരം കാര്യങ്ങള്‍ നടക്കുന്നത് കേരളത്തിലല്ലല്ലോ എന്ന് സമാധാനിക്കാറുണ്ട്.
മുലപ്പാലിന്റെ മണം മാറാത്ത, മൃദുലമേനിയുള്ള, മലര്‍ പോലെ നൈര്‍മല്യമുള്ള കുഞ്ഞുങ്ങളോട് എങ്ങിനെ ഈ ക്രൂരത കാണിക്കാന്‍ കഴിയുന്നു? മൃഗങ്ങള്‍ പോലും ഇത്തരം കാമപേക്കുത്തുകള്‍ അവയുടെ കുഞ്ഞുങ്ങളോട് കാണിക്കാറില്ല. മൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളോട് സ്‌നേഹവായ്‌പോടെ മാത്രമെ പെരുമാറൂ. ലൈംഗിക തൃഷ്ണയോടെ മൃഗങ്ങള്‍ പോലും അവയുടെ കുഞ്ഞുങ്ങളെ സമീപിക്കാറില്ല. മനുഷ്യര്‍ അതിനേക്കാള്‍ നെറികെട്ട ജന്തുക്കളായി മാറിയോ?
മനുഷ്യക്കുഞ്ഞുങ്ങളോട് ഇമ്മാതിരി ക്രൂരത കാണിക്കുന്നവര്‍ അടുത്ത ബന്ധുക്കളോ, അയല്‍ക്കാരോ, കുടുംബ സുഹൃത്തുക്കളോ ആണെന്നറിയുമ്പോഴാണ് ഇനി ആരെ വിശ്വസിക്കാന്‍ കഴിയും എന്ന ചിന്ത സമൂഹ മനസ്സാക്ഷിക്കു മുമ്പില്‍ ഉയരുന്നത്? ഇത്തരം വ്യക്തികള്‍ കുഞ്ഞുങ്ങളെയെടുത്ത് താലോലിക്കുമ്പോള്‍ അവരുടെ മനസ്സിന്റെ കരാളകത്വം തിരിച്ചറിയാന്‍ പറ്റുമോ? ഒന്നു രണ്ടു സംഭവം ഇവിടെ കുറിക്കുകയാണ്.
അമ്മമാര്‍ അറിയാന്‍ വേണ്ടി... നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കാണിക്കേണ്ട കരുതലുകള്‍ എങ്ങിനെയൊക്കെ വേണമെന്ന് മുന്‍കൂട്ടി കാണാന്‍, മക്കളെ എങ്ങിനെ ശ്രദ്ധിക്കണം? എങ്ങിനെ സ്‌നേഹിക്കണം? ആരുടെ കൂടെയൊക്കെ കുട്ടികളെ സ്വതന്ത്രമായി വിടാം? ഇതൊക്കെ പഠിക്കേണ്ടതാണ്.
ഭാര്യയും മക്കളുമുള്ള മനുഷ്യനാണ് ഈ കഥാപാത്രം. ഭാര്യയോടു പിണങ്ങി സ്വന്തം വീട്ടിലാണ് കക്ഷിയുടെ താമസം. മുപ്പത് - മുപ്പത്തിരണ്ട് വയസ്സുകാരനാണ് യുവാവ്. ആ വീട്ടില്‍ കളിച്ചു ചിരിച്ചു ഓടിച്ചാടി നടക്കുന്ന ഓമനത്തമുള്ളാരു പെണ്‍കുട്ടിയുണ്ട്. കക്ഷിയുടെ പെങ്ങളുടെ പൊന്നുമോള്‍. അങ്കണ്‍വാടിയില്‍ പോകുന്ന കൊച്ചു മിടുക്കി. അമ്മാവനായ ഈ മനുഷ്യന്‍ കുട്ടിയെ എന്നും എടുത്തു നടക്കുന്നതും ലാളിക്കുന്നതും എല്ലാവരും കാണാറുണ്ട്. ഒരു കൊച്ചുകുട്ടിയോട് അമ്മാവന്‍ കാണിക്കുന്ന സ്‌നേഹം എന്നതിലുപരി മറ്റൊന്നും ആരും ശ്രദ്ധിച്ചില്ല.
മൂന്നരവയസ്സുകാരിയായ ഈ പൊന്നുമോള്‍ക്ക് അമ്മാവനെ വല്യ ഇഷ്ടമാണ്. മിഠായിയും, കളിക്കോപ്പുമെല്ലാം അമ്മാവന്‍ കൊണ്ടുക്കൊടുക്കും. അതു കൊണ്ടു തന്നെ അമ്മാവന്‍ വീട്ടിലെത്തിയാല്‍ കുഞ്ഞിന് വലിയ സന്തോഷമാണ്. അമ്മാവനെ വിട്ടുപിരിയാതെ കൂടെ തന്നെ അവളുമുണ്ടാകും.
ഈ കൊച്ചുകുഞ്ഞിന് അയല്‍പക്കത്തുള്ള ഒന്നാംക്ലാസില്‍ പഠിക്കുന്ന ഒരു കൂട്ടുകാരിയുണ്ട്. അമ്മാവന്‍ ഇല്ലാത്ത സമയത്തൊക്കെ ഈ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരിയുടെ കൂടെ കളിയും ചിരിയുമായി അവള്‍ നടക്കും. ഒരു സ്‌കൂളില്ലാത്ത ദിവസം കൂട്ടുകാരിയെ തിരക്കി അയല്‍ വീട്ടുകാരിയായ ഒന്നാം ക്ലാസുകാരി എത്തി. വീട്ടില്‍ ആരും തന്നെയില്ല എന്ന് അവള്‍ക്കു തോന്നി. പക്ഷേ വാതില്‍ തുറന്നു കിടപ്പുണ്ട്. കൂട്ടുകാരി എവിടെയെങ്കിലും ഒളിച്ചിരുന്ന് എന്നെ കളിപ്പിക്കുകയാവും എന്ന് അവള്‍ കരുതി. അവളുടെ പേരും വിളിച്ച് കോവണിയിലൂടെ മുകള്‍ നിലയിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. ആ വീട്ടില്‍ എവിടെ ചെല്ലുന്നതിനും അവള്‍ക്ക് സ്വാതന്ത്രമുണ്ടായിരുന്നു.
കോവണി കയറി അവള്‍ മുറിയിലേക്ക് എത്തി നോക്കി. അവിടെ കൂട്ടുകാരിയുണ്ട്. അവളുടെ അമ്മാവനുമുണ്ട്. മൂന്നരവയസ്സുകാരി പെണ്‍കുട്ടി കുട്ടുകാരിയെ കണ്ടപ്പോള്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ മുഖത്ത് നല്ല സന്തോഷം. അവളുടെ അമ്മാവന്‍ അവളെ മടിയിലിരുത്തിയിട്ടുണ്ട്. കുട്ടി വിവസ്ത്രയാണ്. മുകളിലേക്ക് കയറിച്ചെന്ന ഒന്നാം ക്ലാസുകാരി പന്തിയല്ലാത്ത ഒരു കാഴ്ച കണ്ടു. അവള്‍ ഒന്നും പറയാതെ തിരിഞ്ഞുനടക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടുകാരിയുടെ അമ്മാവന്‍ അവളെ പിടിച്ചു വലിച്ചു തന്റെ മടിയിലിരുത്താന്‍ ശ്രമിച്ചു. അവന്റെ കൈക്ക് ഒരു കടികൊടുത്ത് അവള്‍ ഓടി രക്ഷപെട്ടു. ഇതൊക്കെ നടന്നിട്ടും മരുമകളായ കുട്ടി എല്ലാം സന്തോഷിച്ച് ആസ്വദിക്കുകയായിരുന്നു. അവള്‍ക്കിതൊന്നുമറിയില്ല. ഈ കാര്യം അമ്മാവന്‍ എപ്പോഴും ചെയ്യുന്നതാണ്. അതു കൊണ്ടു തന്നെ അവള്‍ക്ക് പ്രയാസമൊന്നുമുണ്ടായില്ല.
താഴേക്ക് ഓടിപ്പോയ ഒന്നാംക്ലാസുകാരി അവളുടെ വീട്ടില്‍ ചെന്ന് കൂട്ടുകാരിയുടെ മച്ചിന്‍പുറത്ത് അവളെ അന്വേഷിച്ചു പോയപ്പോള്‍ കണ്ടകാര്യമെല്ലാം അമ്മയോട് പറഞ്ഞു. അവള്‍ പറഞ്ഞതിങ്ങിനെ 'അമ്മേ ആ കുട്ടിയുടെ അമ്മാവന്‍ അവളെ മടിയിലിരുത്തി അയാളുടെ മൂത്രമൊഴിക്കുന്ന അവയവം കൊണ്ട് അവളുടെ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ഉരസിക്കൊണ്ടിരിക്കുന്നു. എന്നെയും അതു പോലെ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അയാളുടെ കയ്യില്‍ കടിച്ച് ഞാന്‍ ഓടി.'
അയല്‍ക്കാരിയായ അമ്മ ഇത് കേട്ട് ഞെട്ടി. ഇതാരോടും പറയല്ലേ എന്ന് മകള്‍ക്ക് താക്കീത് നല്‍കി. പക്ഷേ ആ പിഞ്ചുകുഞ്ഞിന്റെ അമ്മയോട് ഇക്കാര്യം പറയാമെന്ന് കരുതി അന്ന് വൈകിട്ട് ആ മനുഷ്യന്റെ പെങ്ങളുമായ അമ്മയോട് കുട്ടി പറഞ്ഞകാര്യങ്ങളെല്ലാം സൂചിപ്പിച്ചു. പെങ്ങള്‍ അതുകേട്ടപ്പോള്‍ കോപിക്കുകയാണുണ്ടായത്. അങ്ങിനെയൊന്നും ആങ്ങള ചെയ്യില്ല. വെറുതെ പറയുന്നതാവും എന്നാണ് പ്രതികരിച്ചത്.
ഈ സംഭവം കുറേനാളായി തുടര്‍ന്നു കൊണ്ടിരിക്കുന്നതാണ്. നിരപരാധിയായ ആ കുട്ടിക്ക് ഇതെന്താണെന്നൊന്നും അറിയില്ല. അമ്മാവന്‍ ഇങ്ങിനെയൊക്കെ ചെയ്യുന്നത് അവള്‍ക്കും സന്തോഷം. പക്ഷേ ഒരു ദിവസം അമ്മമ്മ കുട്ടിയെ കുളിപ്പിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നിടത്ത് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് കാര്യങ്ങളൊക്കെ അമ്മമ്മയും അമ്മയും അറിഞ്ഞു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഗുഹ്യഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടെന്ന് കണ്ടെത്തി. പീഡിപ്പിച്ച വ്യക്തിയെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ കൂടപ്പിറപ്പായ സഹോദരി പറയുന്നു. ചെറിയ ശിക്ഷ കൊടുത്താല്‍ മതി, എന്തൊക്കെ തെറ്റ് ചെയ്താലും എന്റെ ആങ്ങളയല്ലേ അവന്‍. ഇവിടെയാണ് അമ്മമാര്‍ ഉണരേണ്ടത്. നീചമായതും ക്രൂരത നിറഞ്ഞതുമായ ഇത്തരം പീഡനം നടത്തിയ വ്യക്തികള്‍ക്ക് അര്‍ഹമായ കഠിനമായ ശിക്ഷകൊടുക്കണമെന്ന് പറയേണ്ട സ്ഥലത്ത് കനിവിന്റെ കണിക പോലും കാണിക്കരുത്..
ഡോ: അശ്വതിമേനോന്‍ എന്ന ഒരു വനിതാ ഡോക്ടറുടെ അനുഭവക്കുറിപ്പു വായിച്ചു. ഒരു ഏഴുവയസ്സുകാരിയോട് എഴുപത്തഞ്ചുകാരനായ സ്വന്തം ഉപ്പുപ്പ കാണിച്ച കാടത്തരം. ഈ പടുവൃദ്ധന്‍ കുഞ്ഞിനെ ഒപ്പം കിടക്കയില്‍ കിടത്തി ദ്രോഹിച്ച കാര്യം ഡോക്‌റോട് പറയുന്നു. അത് ദ്രോഹമാണെന്ന് പോലും കുട്ടിക്കറിയില്ല. 'ഐസ്‌ക്രീം കുടിച്ചോ മോളൂ' എന്ന് പറഞ്ഞാണ് പോലും ആ കുട്ടിയോട് ക്രൂരത കാട്ടിയത്. ആ നിഷ്‌ക്കളങ്കയായ കൊച്ചു പെണ്‍കുട്ടി പറഞ്ഞു പോലും പീടിയേന്ന് കിട്ടുന്ന ഐസ്‌ക്രീമിന് നല്ല മധുരമുണ്ടെന്നും, ഉപ്പുപ്പ തരുന്ന ഐസ്‌ക്രീമിന് മധുരമില്ലെന്നും. ഇതൊരു നീണ്ട അനുഭവക്കുറിപ്പാണ്. അതിനെ കാച്ചിക്കുറുക്കി ഇങ്ങനെ കുറിച്ചതാണ്. ഉപ്പൂപ്പമാരെയും, അപ്പൂപ്പന്മാരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം.
അയല്‍പക്കത്ത് കളിക്കാനായി ചെന്ന ആറുവയസ്സുകാരിയെ മദ്യപിച്ചെത്തിയ വീട്ടുടമസ്ഥന്‍ പീഡിപ്പിച്ച അനുഭവവും വേദന ഉണ്ടാക്കുന്നതാണ്. കുട്ടി അവിടെയെത്തുമ്പോള്‍ അയാള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ വീട്ടില്‍ മറ്റാരുമില്ല. 'മോളേ അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു തരൂ' എന്ന ആ മനുഷ്യന്റെ ആവശ്യ പ്രകാരം കുട്ടി അടുക്കളയിലേക്ക് ചെല്ലുന്നു. ഊണു കഴിച്ചു കൊണ്ടിരിക്കുന്ന അയാളും അടുക്കളയിലേക്ക് ചെന്നു. കറിപുരണ്ട കൈവിരല്‍ ആ പിഞ്ചുകുഞ്ഞിന്റെ ഗുഹ്യഭാഗങ്ങളിലേക്കിട്ടു. കുട്ടി പുകച്ചില്‍ സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്കോടി. ആശൂപത്രിയില്‍ കുറച്ചുനാള്‍ ചികിത്സയില്‍ കഴിയേണ്ടി വന്നു കുട്ടിക്ക്. ഈ കൊടുംക്രൂരത കാണിച്ചത് അയല്‍ക്കാരനാണ്. കുടുംബ സുഹൃത്തുമാണ്.
രാത്രി കിടന്നുറങ്ങുകയായിരുന്നു മകളുടെ അടുത്തു വന്നു കിടന്ന് ദ്രോഹിക്കാന്‍ ശ്രമിച്ച ബാപ്പ.. സഹോദരിയായ എട്ടുവയസ്സുകാരിയെ കൂട്ടുകരെയും കൂട്ടി വന്ന് അടുത്ത ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് കൂട്ടുകാരൊപ്പം കുട്ടിയെ പീഡിപ്പിച്ച സഹോദരന്‍.. ഇങ്ങനെ എത്ര എത്ര നൊമ്പരപ്പെടുത്തുന്ന സങ്കടങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അനുഭവിക്കുന്നു.. ബന്ധുക്കളും അയല്‍പക്കക്കാരുമാണ് പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവരില്‍ മുമ്പില്‍. കരുതിയിരിക്കണം അമ്മമാര്‍....
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookkanam-Rahman, Article, Molestation, Mother, Child, Uncle, Grand Father, Child abuse increased in our society, Be careful

Powered by Info News For You

Comments
Post a Comment