മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി 3 പേര്‍ പിടിയില്‍

അമ്പലത്തറ: (www.kasargodvartha.com 22.01.2019) മംഗളൂരുവില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നു പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കണ്ണോത്തെ ആരോമല്‍, തട്ടുമ്മല്‍ സ്വദേശികളായ രാഗില്‍, അജില്‍ എന്നിവരെയാണ് അമ്പലത്തറ പ്രിന്‍സിപ്പള്‍ എസ് ഐ കെ വി സതീഷും സംഘവും പിടികൂടിയത്.

കഴിഞ്ഞ ദിവസം കണ്ണോത്ത് വെച്ച് വാഹന പരിശോധനനടത്തുന്നതിനിടയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്ക് ഓടിച്ച് വരുമ്പോള്‍ പോലീസ് കൈകാണിച്ച് നിര്‍ത്തി വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ചോദ്യം ചെയ്യുന്നതിനിടയിലാണ് ബൈക്ക് മംഗളൂരുവില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇവര്‍ സമ്മതിച്ചത്.

ബൈക്ക് മോഷണം സംബന്ധിച്ച് മംഗളൂരു പോലീസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എടുക്കുമെന്ന് എസ് ഐ അറിയിച്ചു. കസ്റ്റഡിയിലായ ഇവര്‍ക്ക് മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രതികളെ മംഗളൂരു പോലീസിന് കൈ മാറും.


Keywords: 3 held with robbed bike, Ambalathara, Kasaragod, news, Robbery, Police, case, arrest, enquiry, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?