ആശുപത്രിയിലേക്ക് പൊതിച്ചോറ് നല്‍കിയില്ലെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിച്ചു; 3 പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് : (www.kvartha.com 15.01.2019) ആശുപത്രിയില്‍ വിതരണം ചെയ്യാന്‍ പൊതിച്ചോറ് തയാറാക്കി നല്‍കാന്‍ വിസമ്മതിച്ച സ്ത്രീകളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. അക്രമത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ആനാട് വാഴവിള രജിഭവനില്‍ രജിലാലിന്റെ ഭാര്യ അശ്വതി (30), രജിലാലിന്റെ സഹോദരി വട്ടിയൂര്‍ക്കാവ് കുമാരി സദനത്തില്‍ രജനി (38), അയല്‍വാസി വാഴവിള വീണാഭവനില്‍ വിനിത (39) എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്നുള്ള പ്രത്യാക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വാഴവിള തടത്തരികത്ത് വീട്ടില്‍ എസ്. ദീപക്കി (26) നെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിതരണം ചെയ്യാന്‍ പൊതിച്ചോറ് തയാറാക്കി നല്‍കണമെന്ന് അശ്വതിയോടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിമല പ്രശ്‌നത്തിലെ ഇടതു നിലപാടിലുള്ള പ്രതിഷേധമായി അശ്വതി വിസമ്മതമറിയിച്ചു.
തുടര്‍ന്നു വൈകിട്ട് ദീപക്കിന്റെ നേതൃത്വത്തില്‍ സംഘമായി അശ്വതിയുടെ വീട്ടില്‍ കയറി ആക്രമിച്ചെന്നാണു പരാതി. ആ സമയത്തു രജിലാല്‍ വീട്ടിലില്ലായിരുന്നു. അയല്‍ക്കൂട്ടത്തിന്റെ കാര്യങ്ങള്‍ അശ്വതിയുമായി ചര്‍ച്ച ചെയ്യാനെത്തിയ രജനിയും വിനിതയും ആക്രമണത്തിനിരയായി. വേലിക്കമ്പു കൊണ്ടു മര്‍ദിച്ചതായി ഇവര്‍ പോലീസില്‍ പരാതി നല്‍കി. സംഘര്‍ഷത്തിനിടെ തന്റെ സ്വര്‍ണത്താലി നഷ്ടപ്പെട്ടതായും അശ്വതി പരാതിപ്പെട്ടു.
സ്ത്രീകളെ ആക്രമിച്ച കേസില്‍ ദീപക്, ഷാന്‍, ബിനു എന്നീ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതികളാക്കി ഒരു കേസും ദീപക്കിനു നേരെ ഉണ്ടായ ആക്രമണത്തില്‍ വാഴവിള സ്വദേശികളായ സജു, ലാല്‍ , ചിന്നു , മഞ്ചു, രഞ്ജു എന്നിവരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തു പ്രത്യേക പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Keywords: DYFI activists attacked women, News, Local-News, Crime, Criminal Case, attack, Injured, Hospital, Treatment, Women, Police, Case, Food, Kerala.

Powered by Info News For You

Comments
Post a Comment