പരാതിയും അപകടങ്ങളുമില്ലാതെ 38 വര്‍ഷത്തെ സേവനം; മലയാളി ഡ്രൈവര്‍ക്ക് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ആദരം

ദുബൈ:(www.kvartha.com 13/01/2019) 38 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് മലയാളി ഡ്രൈവര്‍ക്ക് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ആദരം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ സ്വദേശിയായ അബ്ദുര്‍ റഹ്മാന്‍ (60) പൊന്നിച്ചാണ് പരാതിയോ, അപകടങ്ങളോ വരുത്താതെ 38 വര്‍ഷം വിവിധ കമ്പനികളില്‍ ഡ്രൈവറായി സേവനം അനുഷ്ടിച്ചത്.

Malayalee, Driver, Honored, Abdul Rehman, Driver, Emirates Transport, UAE-based Indian driver hasn't caused a single accident in 38 years

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അവരുടെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ഷെയര്‍ ചെയ്തു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ലീസിംങ് ഡിവിഷന്‍ ഡയറക്ടര്‍ വലീദ് അല്‍ മുഹൈറി, അബ്ദുര്‍ റഹ് മാന് ഉപഹാരം കൈമാറി. 38 വര്‍ഷത്തിനിടയില്‍ നിരവധി കമ്പനികളില്‍ ഡ്രൈവറായി ജോലി ചെയ്ത തനിക്ക് ഒന്നോ രണ്ടോ ട്രാഫിക് പിഴ കിട്ടിയതല്ലാതെ, അപകടം വരുത്തുകയോ പരാതികള്‍ക്ക് ഇടവരുത്തുകയോ ചെയ്തിട്ടില്ലെന്നും, ഈ ആദരം അപ്രതീക്ഷിതമായിരുന്നുവെന്നും അബ്ദുര്‍ റഹ് മാന്‍ പ്രതികരിച്ചു.

യു എ ഇ ആരോഗ്യ മന്ത്രാലയത്തില്‍ ഡ്രൈവറായി ജോലി ആരംഭിച്ച അബ്ദുര്‍ റഹ് മാന്‍ 15 വര്‍ഷം മുമ്പാണ് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malayalee, Driver, Honored, Abdul Rehman, Driver, Emirates Transport, UAE-based Indian driver hasn't caused a single accident in 38 years


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?